കഫീല്‍ ഖാന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മോദിക്ക് കത്തയച്ച് ഐ.എം.എ
- Web desk
- Aug 28, 2019 - 08:13
- Updated: Aug 29, 2019 - 08:54
പി.ടി.ഐ: 2017 ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സ്ഥിതി ചെയ്യുന്ന ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം 63 ശിശുക്കള്‍ മരിക്കാനിടയായ കേസില്‍ കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ടത് മുതല്‍ കഫീല്‍ ഖാനും കുടുംബവും കടുത്ത യാതനകള്‍ അനുഭവിക്കുകയാണെന്ന് ഓര്‍മ്മിപ്പിച്ച മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തിനെതിരെയുള്ള എല്ലാ നിയമ നടപടികളും അവസാനിപ്പിക്കണമെന്നും ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ദുരന്തത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും അപേക്ഷിച്ചു. രണ്ട് വര്‍ഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത യാതനകള്‍ മുന്‍ നിര്‍ത്തി അദ്ദേഹത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ആവശ്യമായ ഓക്സിജന്‍ സിലിണ്ടറിന്‍റെ ദൗര്‍ലഭ്യത മൂലം 63 കുഞ്ഞുങ്ങള്‍ മരണപ്പെടാനുണ്ടായ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഠിനമായി പരിശ്രമിച്ച വ്യക്തിയാണ് കഫീല്‍ ഖാനെന്നും മതിയായ തെളിവുകളില്ലാതെയാണ് അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment