ഇറാനിലെ തുറമുഖ വികസനത്തിന്  ഇന്ത്യ-ഇറാൻ കരാർ
ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹർ വികസനത്തിന് ഇന്ത്യയും ഇറാനും കൈകോര്‍ക്കാൻ തീരുമാനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ തന്റെ ഇറാന്‍ സന്ദര്‍ശനത്തിനിടയിൽ ജയശങ്കര്‍ ട്വീറ്റ് ചെയ്താണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ചബഹര്‍ തുറമുഖം ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും ചേര്‍ന്നാണ് നിര്‍മ്മിക്കുക. 2015 ൽ ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ആണവ ഉപരോധത്തിനു ശേഷം തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനുമായി കാര്യക്ഷമമായ ചര്‍ച്ചയാണ് നടന്നതെന്നും ചബഹര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter