പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാൾ നിയമസഭ
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം പഞ്ചാബ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കി. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ്​ പ്രമേയം പാസാക്കിയത്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതൽ ശക്തമായ പ്രക്ഷോഭ രംഗത്തുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.  ‘ഇപ്പോൾ ജനങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്​. എല്ലാത്തരം കാർഡുകളും സംഘടിപ്പിക്കുന്നതിനായി അവർ വരി നിൽക്കുകയാണ്​. ബംഗാളിൽ ഞങ്ങൾ സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും അനുവദിക്കില്ല’ -സഭയെ അഭിസംബോധന ചെയ്​ത്​  മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്​. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന്​ പിന്നാലെ കോൺഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. അതേസമയം ബിജെപി ഇതര മറ്റു സംസ്ഥാനങ്ങൾ ബില്ലിനെതിരെ പ്രമേയം പാസാക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. പല പക്ഷികളും വിഷയത്തിൽ എൻഡിഎക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter