പൗരത്വ സമരക്കാർക്കെതിരെ ഡൽഹിക്കു പിന്നാലെ യുപിയിലും നടപടി
ന്യൂഡൽഹി: രാജ്യത്തെ പൗരത്വ നിയമത്തിനെതിരായ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരെയുള്ള പകപോക്കൽ നടപടി തുടരുന്നു; അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പർമാരായ ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി ഖാനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ പൗരത്വ സമരത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാഹുല്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി ഒരുപാട് വിദ്യാര്‍ഥികളെ ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് ഇന്നലെയാണ് യുപിയിലും പൗരത്വ സമരക്കാരെ വേട്ടയാടാൻ തുടങ്ങിയത്.

എന്നാൽ അറസ്റ്റിനെതിരെ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് കളക്റ്റീവ് ശക്തമായ വിമർശനവുമായി രംഗത്തെത്തി. തങ്ങളുടെ ക്യാമ്പസിനകത്ത് സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഉടനെ വിട്ടയക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter