റോഹിങ്ക്യൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അത് തീവ്രവാദത്തിന് വളമാകും-ബംഗ്ലാദേശ്
- Web desk
- Sep 28, 2020 - 14:15
- Updated: Sep 28, 2020 - 18:44
ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ അത് രാജ്യത്ത് തീവ്രവാദത്തിന് വഴിയൊരുക്കും, ഭീകരവാദികൾക്ക് അതിർത്തി വിശ്വാസം ഇല്ലെന്നിരിക്കെ മേഖലയിൽ കടുത്ത അസ്ഥിരത രൂപപ്പെടുമെന്നും സുരക്ഷിതവും സുസ്ഥിരവും സമാധാനപരവുമായ മേഖല രൂപപ്പെടുത്തുന്നതിൽ കനത്ത ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സംഘടിപ്പിച്ച ആസിയാൻ പ്രാദേശിക ഓൺലൈൻ ഫോറത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമ്പത്തിക, സാമൂഹിക ഘടനക്ക് വലിയ വലിയ ഭീഷണി സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും മാനുഷിക പരിഗണന നൽകിയാണ് 11 ലക്ഷം രോഗികൾക്ക് ബംഗ്ലാദേശ് അഭയമരുളിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"അയൽരാജ്യമായ മ്യാൻമറുമായി മൂന്ന് കരാറുകൾ ബംഗ്ലാദേശ് ഒപ്പിട്ടിട്ടുണ്ട്. കരാർപ്രകാരം റോഹിംഗ്യൻ അഭയാർഥികളെ തിരികെ വിളിക്കാമെന്ന് മ്യാൻമർ ഉറപ്പു നൽകിയിട്ടുമുണ്ട്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ കരാറിനപ്പുറം യാതൊരു പുരോഗതിയും വിഷയത്തിൽ ഉണ്ടായിട്ടില്ല. രാഖൈൻ സംസ്ഥാനത്ത് ഇപ്പോഴും പോരാട്ടം കനത്തു കൊണ്ടിരിക്കുകയാണ് ". അദ്ദേഹം പറഞ്ഞു. റോഹിങ്ക്യകളുടെ സുരക്ഷിതമായ തിരിച്ചുപോക്കിനും പുനരധിവാസത്തിനും മേഖലയിലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ നിരീക്ഷണം ആവശ്യമാണെന്ന് ബംഗ്ലാദേശ് നേരത്തെ മ്യാൻമറിനോട് നിർദ്ദേശിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment