കര്‍ശന നിയന്ത്രണത്തോടെ  മുംബൈയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നൽകി ബോംബൈ ഹൈക്കോടതി
മുംബൈ: മുസ്‌ലിം സമുദായത്തിനെതിരെ കൊവിഡിന്റെ പേരിൽ വിദ്വേഷ പ്രചരണം നടത്തുമെന്ന് ചൂണ്ടിക്കാട്ടി മുഹറം പ്രദക്ഷിണത്തിന് അനുമതി നിരസിച്ച സുപ്രീം കോടതി വിധിയിൽ നിന്ന് വ്യത്യസ്തമായി കര്‍ശന നിയന്ത്രണത്തോടെ ബോംബൈ ഹൈക്കോടതി മുംബൈയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നല്‍കി . മുംബൈയിലെ പ്രാദേശിക ശിയാ മുസ്‌ലിം സംഘടന കോടതിയെ സമീപിച്ചതോടെയാണ് പ്രതീകാത്മകമായ രീതിയില്‍ പ്രദക്ഷിണം നടത്താൻ ജസ്റ്റിസ് എസ് ജെ കാത്താവാലയും ജസ്റ്റിസ് മാധവ് ജാംദര്‍ഗവേയും അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 30ന് വൈകുന്നേരം 4.30നും 5.30 ഇടയിൽ ട്രക്കില്‍ മാത്രമാണ് പ്രദക്ഷിണം നടത്താന്‍ അനുമതിയുള്ളത്.

പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന ഒരു ട്രെക്കില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. തെരഞ്ഞെടുത്ത പാതയില്‍ മാത്രമാണ് പ്രദക്ഷിണം നടത്താനാവുക. ആള്‍ക്കൂട്ടം തടയാന്‍ സെക്ഷന്‍ 144 അടക്കമുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് വിശദമാക്കിയാണ് സുപ്രീം കോടതി അനുമതി നിഷേധിച്ചത്. ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡേ പറഞ്ഞത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter