ജംഇയ്യത്തുല്‍ മുഅല്ലിമീൻ സമ്മേളനം ഇന്നു സമാപിക്കും
കൊല്ലം: "വിശ്വശാന്തിക്കു മതവിദ്യ" എന്ന പ്രമേയത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്രസാ അധ്യാപക സംഘടന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനം കൊല്ലം ആശ്രാമം മൈതാനിയില ഇന്നു സമാപിക്കും. വൈകിട്ട്‌ നാലിന്‌ സമാപന മഹാസമ്മേളനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.  സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യഭാഷണം നിര്‍വഹിക്കും. അഹ്‌മദ്‌ കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധനം നടത്തും.  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗത പ്രഭാഷണം നടത്തും. ശൈഖ്‌ ഫുആദ്‌ മഹ്‌മൂദ്‌ അല്‍ ഖയ്യാഥ്‌(മദീന), ശൈഖ്‌ മുസ്വ്‌അബ്‌ മഹ്‌മൂദ്‌ എന്നിവര്‍ മുഖ്യാതിഥികളാവും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, പി.കെ.പി. അബ്‌ദുസലാം മുസ്‌ലിയാര്‍, യു.എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍, കൊയ്യോട്‌ ഉമര്‍ മുസ്‌ലിയാര്‍, അബ്‌ദുസമദ്‌സമദാനി, മുഹമ്മദ്‌ കോയ ജമലുല്ലൈല്‍ തങ്ങള്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിക്കും. അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്ബലക്കടവ്‌, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും.  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായി മാറുന്ന സമ്മേളനത്തില്‍ മാണിയൂര്‍ അഹ്‌മദ്‌ മൗലവി ദേശരക്ഷാ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും. എം.എ. ചേളാരി, സി. അബൂബക്കര്‍, കെ.സി. അഹ്‌മദ്‌ കുട്ടി മൗലവി, അബ്‌ദുറസാഖ്‌ മുസ്‌ലിയാര്‍ പുത്തലം, ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ.കെ. മുഹമ്മദ്‌ മുസ്‌ലിയാര്‍ വള്ളുവങ്ങാട്‌ എന്നിവര്‍ക്ക്‌ വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരം സമ്മാനിക്കും.  വാര്‍ഷികത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരം, സുവനീര്‍ നിര്‍മാണ മത്സരം എന്നിവയിലെ ആദ്യ മൂന്നു സ്‌ഥാനക്കാര്‍ക്കുള്ള സമ്മാനം വേദിയില്‍ കൈമാറും. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ മികച്ച മേഖലക്കു പ്രഖ്യാപിച്ച ഉപഹാരം തലശേരി മേഖലക്ക്‌ സമ്മാനിക്കും. പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മുന്‍ എം.എല്‍.എ. യൂനുസ്‌ കുഞ്ഞ്‌, കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, ഐ.ബി. ഉസ്‌മാന്‍ ഫൈസി, ത്വാഖ അഹ്‌മദ്‌ മൗലവി, വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter