രണ്ടാം മോദി സർക്കാർ ഇന്ത്യയെ നൂറ് വർഷം പിന്നോട്ടടിപിച്ചു- കെ മുരളീധരൻ എംപി
കൊയിലാണ്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെയും ഡൽഹി കലാപത്തിന് ഒത്താശ ചെയ്ത കേന്ദ്ര സർക്കാരിനെതിരെയും ശക്തമായ പ്രതികരണവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ. കൊയിലാണ്ടിയിൽ നടക്കുന്ന എസ്കെഎസ്എസ്എഫ് ട്രൈസെനേറിയം മീറ്റിൽ ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവർ യാതൊരു അക്രമവും നടത്തിയില്ല. അവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആണെങ്കിലും യഥാർത്ഥ ചിത്രം എത്രയോ അധികമാണ്. കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങളാണ്- അദ്ദേഹം പറഞ്ഞു. ഈ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് അർധ രാത്രിയിൽ ഉത്തരവിട്ട ഡൽഹി ജഡ്ജായ മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയെയും അദ്ദേഹം വിമർശിച്ചു. ഇത് ഏറെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനത്തിനെതിരെയും അദ്ദേഹം ശക്തമായ വിമർനമുന്നയിച്ചു. ട്രംപിനെ കെട്ടിയെഴുന്നള്ളിച്ച മോദിയുടെ നടപടി ഇന്ത്യയെ അമേരിക്കയുടെ അടിമ രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter