ഒരു വർഷം നീണ്ട് നിന്ന  എസ്കെഎസ്എസ്എഫ് ട്രൈസെനേറിയത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സമാപനം
കൊയിലാണ്ടി: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ 2019 ഫെബ്രുവരി മുതൽ 2020 ഫെബ്രുവരി വരെ ഒരു വർഷം നീണ്ട് നിന്ന വിവിധ പരിപാടികളുടെ സമാപനമായ എസ്കെഎസ്എസ്എഫ് ട്രൈസെനേറിയം സമ്മിറ്റിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സമാപനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്‌രി മുത്തുകോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു എസ്കെഎസ്എസ്എഫ് സമസ്തയുടെ പ്രധാന ശാഖയാണെന്നും പേരിന് വേണ്ടിയോ ജാഡ കാണിച്ചോ ആരും പ്രവർത്തിക്കേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞു. ജീവിതത്തിൽ മിതത്വം പാലിക്കണമെന്നും വിനയം കാണിക്കണമെന്നും മുൻഗാമികളുടെ മാതൃക പിന്തുടരണമെന്നും ഓർമ്മിപ്പിച്ച തങ്ങൾ സംഘടന പവിത്രമാണെന്നും ആ പവിത്രത നിലനിർത്താൻ പ്രവർത്തകർ ശ്രമിക്കണമെന്നും പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംഘടന ആരാധനയാണ് എന്ന വിഷയത്തിൽ സലാം ഫൈസി ഒളവട്ടൂർ തസ്കിയ സെഷന് നേതൃത്വം നൽകി. എസ്കെഎസ്എസ്എഫിന്റെ ജില്ല, മേഖല, ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter