നരേന്ദ്രമോദിയുടെ ഭ്രാന്തൻ നയങ്ങൾ രാജ്യതലസ്ഥാനത്ത് ആൾക്കൂട്ട ഭരണത്തിന് അവസരമൊരുക്കുന്നു
കടപ്പാട്: ദ വയർ പൗരത്വ ഭേദഗതി ബില്‍ അനുകൂലിക്കുന്നവരും വിരുദ്ധരും തമ്മില്‍ നടക്കുന്നെന്ന രീതിയിൽ കലാപത്തിന്റെ 'രണ്ട് വശങ്ങളെ' ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്. ഈ മാധ്യമങ്ങളിൽ പലതും സംഘപരിവാര്‍ അനുകൂല കാഴ്ച്ചപ്പാട് വെച്ചു ഹിന്ദുത്വ ശക്തികളില്‍ നിന്ന് പ്രീതി നേടാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അക്രമണങ്ങള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിരണ്‍ റെഡ്ഡി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഉന്നയിച്ച പരിഹാസ്യമായ അവകാശവാദത്തിനെ ഇന്ത്യയിലെ പൗര സമൂഹം ചെവിക്കൊടുത്തിട്ടില്ല.

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 30 പിന്നിടുമ്പോള്‍, ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം അഴിച്ചുവിടുമ്പോള്‍ അതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണെന്നത് ഓര്‍ക്കേണ്ട യാഥാർത്ഥ്യമാണ്. വടക്കുകിഴക്കന്‍ മേഖലകളില്‍ വലിയ തരത്തിലുള്ള അക്രമങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ തലസ്ഥാന നഗരി എഴുപത് ദിവസമായിട്ട് അരക്ഷിതാവസ്ഥയിലാണെന്നതും ഓർത്ത് വെക്കേണ്ടതാണ്.  70 ദിവസങ്ങളായി തുടരുന്ന വിവിധ സ്ഥലങ്ങളിലെ സമാധാനപരമായ പ്രതിഷേധത്തിൽ അണി ചേർന്നത് അക്രമണോത്സുകരായ ജനക്കൂട്ടമായിരുന്നില്ല, അവരാരും കല്ലെറിഞ്ഞില്ല, കടകളും വീടുകളും കത്തിച്ചില്ല മറിച്ച്, ദേശീയ പതാകയാല്‍ നിറയപ്പെട്ട ധര്‍ണ്ണയില്‍ ജനാധിപത്യ രാജ്യത്തിന്‍റെ ഭരണഘടനയുടെ ആമുഖവും ദേശീയ നേതാക്കളായ ഡോ.അംബേദ്ക്കര്‍, മഹാത്മാ ഗാന്ധി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങളും പകര്‍പ്പകളും ഉയർത്തി കാട്ടുക മാത്രമാണവർ ചെയ്തിരുന്നത്.

എന്തു കൊണ്ടാണ് അക്രമം ഡല്‍ഹി നഗരത്തെ അക്ഷരാർഥത്തിൽ വലയം ചെയ്തത് ? ആരുടെ ഉദ്ദ്യേശ്യമായിരുന്നു ഇത്? ആരാണ് ഇതിന് വെള്ളവും വളവും വെച്ചുക്കൊടുത്തത്? കഴിഞ്ഞ മൂന്ന് ദിവസത്തെ വര്‍ഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളാണ്. മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കപില്‍ മിശ്രയുടെ ആഹ്വാനം അനുസരിച്ചാണ് കലാപക്കാര്‍ അഴിഞ്ഞാടിയതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ആം ആദ്മിയുടെ മുന്‍ എം.എല്‍.എയാണ് കപില്‍ മിശ്ര. പിന്നീട് കെജ്രിവാളിന്‍റെയും മനീഷ് സിസോദിയുടെ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ച് രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള ഡല്‍ഹി പോലീസ് അദ്ദേഹത്തിന്‍റെ പ്രകോപനപരമായ പ്രസംഗത്തിൽ യാതൊരു നടപടികളും എടുത്തിരുന്നില്ല, കലാപം പെട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കേന്ദ്ര സർക്കാരിനെപ്പോലെ അവരും അനാസ്ഥയുടെ മൂടുപടം എടുത്ത് അണിയുകയും ചെയ്തു.

മിശ്രയുടെ ആഹ്വാനം കേട്ട് ഹിന്ദുത്വ പ്രവര്‍ത്തകരും ചില 'തല തിരിഞ്ഞവരും' അടങ്ങിയ ഒരു ആള്‍ക്കൂട്ടം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മേഖലകളില്‍ അക്രമണം അഴിച്ചുവിട്ടു. ഈ അക്രമണങ്ങളൊക്കെ 'സാല്‍വ ജൂദൂം'(പണ്ട് മാവോവാദികളെ നേരിടാനായി ഗവണ്‍മെന്‍റ് സഹായത്തോടെ ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സേനയാണ് സല്‍വാ ജുദം) രൂപത്തിലായിരുന്നു. ഇത്തരം കലാപക്കാരെ സൃഷ്ടിക്കുന്നതില്‍ ഉന്നത കൈകൾക്ക് കൃത്യമായ പങ്കുണ്ട്. കാരണം അത്തരം ജനക്കൂട്ടം സ്വയമേവ ഉണ്ടാകില്ല ക്രൂരമായി ഇക്കൂട്ടർ അക്രമണം അഴിച്ചു വിട്ടതോടെ സാമാധാനപ്രിയരായ ആളുകൾക്ക് പോലും അവര്‍ക്കെതിരെ തിരച്ചടിക്കേണ്ടി വന്നു. ഡല്‍ഹി പോലീസ് അതിനെതിരെ കൃത്യമായ നടപടികൾ എടുക്കുകയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാധാനാത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നെങ്കിൽ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു.

ഹിന്ദുത്വ കക്ഷികള്‍ അണിനിരത്തിയ ഭ്രാന്തൻ ആള്‍ക്കൂട്ടം സിഎഎ വിരുദ്ധ സമരങ്ങള്‍ക്കെതിരായി അക്രമണാസക്തമായപ്പോള്‍ അക്രമണത്തെ 'സി.എ.എ വിരുദ്ധരും അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍' എന്ന് സംഘപരിവാര്‍ ദേശീയ മാധ്യമങ്ങള്‍ അവതരിപ്പിച്ചത് ആടിനെ പട്ടിയാക്കലല്ലാതെ മറ്റെന്താണ്. മാധ്യമങ്ങൾ ചിത്രീകരിച്ചതിൽ നിന്നും തീർത്തും വിരുദ്ധമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നതെന്ന് അന്ന് വൈകുന്നേരവും, അടുത്ത ദിവസവും നടന്ന സംഭവങ്ങൾ തെളിയിച്ചു.

സിഎഎക്ക് പിന്തുണ അറിയിക്കാനാണ് വലത് പക്ഷ പ്രവർത്തകർ ഒരുമിച്ച് കൂടിയതെങ്കിൽ എന്തുക്കൊണ്ടാണ് അവർ "ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം എന്ന് പറയണം"തുടങ്ങിയ മുദ്രാവാക്യം വിളിക്കുന്നത്? അതിനാൽ ഇത് വെറുമൊരു സിഎഎ അനുകൂല സംഘംചേരലായിരുന്നില്ല, ഹിന്ദുത്വ നേതാക്കള്‍ ഒരുമിച്ചു കൂട്ടിയ ജനക്കുട്ടത്തിന് വ്യത്യസ്തമായ ഒരു ദൗത്യമാണ് ഉണ്ടായിരുന്നത്. മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുക, ഡല്‍ഹിയിലുടനീളം ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക, തലസ്ഥാന നഗരിയെയും രാജ്യത്തെയും വര്‍ഗീയമായി ധ്രുവീകരിക്കുക എന്നിവയായിരുന്നു അവ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ പള്ളികളും മുസ്‌ലിം ഷോപ്പുകളും, മുസ്‌ലിം വീടുകളും ലക്ഷ്യമിട്ട സംഘ് പരിവാർ ചെവ്വാഴ്ച്ചയും വര്‍ഗീയ കലാപത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല എന്നു വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്.

ബാബരി മസ്ജിദ് ധ്വംസനത്തിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളിലെപ്പോലെ, ഷഡാരയിലെ അശോക് നഗറിലെ ബാഡി മസ്ജിദിന് മുകളില്‍ ഹിന്ദുത്വവാദികള്‍ കയറി ഒരു കാവി പതാക നാട്ടുകയും മിനാരത്തിന്‍റെ ചില ഭാഗങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നു ആ പള്ളി അഗ്നിക്കിരയാക്കി നഗരത്തിലൂടെ മൂദ്രാവാക്യം വിളിച്ച് മാര്‍ച്ചു ചെയ്യുകയും ചെയ്തു. അതിനെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്നാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡയയിലൂടെ പ്രചരിപ്പിച്ചത്. ഇത് പ്രസീദ്ധീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കമെന്ന് വരെ മന്ത്രി കിഷന്‍ റെഡ്ഡി പോലീസ് മോധാവികളോട് ആവശ്യപ്പെട്ടു. എനാൽ അവ തീർത്തും യാഥാർത്ഥ്യമായിരുന്നു എന്ന് ഇന്ത്യൻ ജനതക്ക് ഇതിനോടകം ബോധ്യമായിട്ടുണ്ട്. രാജ്യ തലസ്ഥാനത്തിന്‍റെ യഥാർത്ഥ ചിത്രം നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്നതും ജനം മനസ്സിലാക്കി. ദി വെയര്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിലെ റിപ്പോര്‍ട്ടര്‍മാറുടെ ഫൂട്ടോജുകള്‍ ഇതിന് സാക്ഷിയാണ്. ദി വെയര്‍ ഇതിന്‍റെ ഫൂട്ടേജുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്താഫാബാദിലെ പള്ളികള്‍ അക്രമികള്‍ തകര്‍ക്കുന്നതും കത്തിക്കുന്ന ദൃശ്യങ്ങളും ആ ഫുട്ടേജുകളില്‍ നിന്ന് വ്യക്തമാണ്.

ദരിദ്രരായ, അധ്വാനിക്കുന്ന, മുസ്‌ലിം കുടുംബങ്ങളുടെ വീടുകളും ചെറിയ ചെറിയ കുടിലുകളും ശ്രീറാം എന്ന് ആക്രോശിച്ച് ഹെല്‍മറ്റും മുഖംമൂടിയും ധരിച്ച സംഘപരിവാര്‍ ഗുണ്ടകള്‍ കത്തിച്ചാമ്പലാക്കി. ദ വെയറിലെ പല ഹിന്ദു റിപ്പോര്‍ട്ടര്‍മാരേയും 'കെല്ലുമെന്ന്' ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടൈം ഓഫ് ഇന്ത്യയിലെ അനിന്ദ്യ ചതോപാധ്യ ഫോട്ടോഗ്രാഫറെ മുസ്‌ലിമാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി വസ്ത്രം അഴിച്ചു നോക്കിയെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് മതത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്തഫാബാദിലെ ചെറിയ ഹോസ്പിറ്റലായ അല്‍ഹിന്ദില്‍ പരിക്കേറ്റ ഇരുപതോളം പേരുണ്ടായിരുന്നു. ശരിയായ ചികിത്സ ലഭിക്കുന്നതിന് വേണ്ടി ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേക്ക് ഇവരെ മാറ്റേണ്ടതുണ്ടായിരുന്നു. പക്ഷേ, ഹിന്ദുത്വ ജനക്കുട്ടം അവരെ തടഞ്ഞുനിര്‍ത്തി. പോലീസും ഈ കാര്യത്തില്‍ മൂകമായി നിന്നതേയുള്ളൂ. നിരാശരായ അവര്‍ ചില അഭിഭാഷകരിലൂടെ ഇന്ത്യന്‍ നീതി വ്യവസ്ഥയെ സമീപിക്കുകയാണ് ചെയ്തത്. 1984, 2002ല്‍ നിന്ന് 2020ലേക്കെത്തുമ്പോൾ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പോലും എന്താണെന്ന് മനസ്സിലാക്കാതെ ഡല്‍ഹി പോലീസ് വലിയ അനാസ്ഥയാണ് കാണിക്കുന്നത്.

ഒടുവിൽ അർധ രാത്രിയിൽ നൽകിയ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് മുരളീധര്‍ ഈ അനാസ്ഥയെ വിമർശിച്ചുകൊണ്ട് പോലീസിനെ താക്കീത് നൽകുകയും പരിക്കേറ്റവർക്ക് ചികിത്സ കൊടുക്കാൻ ഉത്തരവ് നല്കുകയും ചെയ്തത് മൂലം മാത്രമാണ് ആ പരിക്കേറ്റവർ രക്ഷപ്പെട്ടത്. 1984ലെ സിഖ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതിന് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ജയിലിലിലടച്ചത് അദ്ദേഹമായിരുന്നു. അതുകൊണ്ട് തന്നെയാണ്, അദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഭവങ്ങൾ മുമ്പ് രാജ്യത്തു നടന്ന സാമുദായിക കലാപ സംഭവങ്ങളുമായി സാമ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട് ഉണ്ടെന്നാണ് ഉത്തരം.

1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് സിഖുക്കാരുടെ കൂട്ടക്കൊലക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേതൃത്വം വഹിച്ചപ്പോള്‍ തലസ്ഥാന നഗരി ഇന്നത്തെ ഇതേ അസ്ഥയിലായിരുന്നു. രാജീവ് ഗാന്ധി 'അനുഭവ സമ്പത്തില്ലാത്ത' പ്രധാന മന്ത്രിയായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്‍റെ ആഭ്യന്തര മന്ത്രി നരസിംഹറാവുവായിരുന്നു കാര്യങ്ങൾക്ക് കടിഞ്ഞാൺ പിടിച്ചത്. 3000ത്തിലധികം ആളുകളെ തലസ്ഥാന നഗരിയില്‍ കൊല്ലാന്‍ അദ്ദേഹം അനുവദിച്ചു. ഇങ്ങനെയുള്ള ധാരാളം പരിചയ സമ്പത്തുണ്ട് ഡൽഹി പോലീസിന്.

ഗുജറാത്തില്‍ 2002ല്‍ സമാന അവസ്ഥ തന്നെയായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാറിനെ നയിച്ചിരുന്ന നരേന്ദ്ര മോദി ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളെ കെല്ലാന്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അനുമതി കൊടുക്കുകയായിരുന്നു. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ തുടരുന്ന കലാപങ്ങള്‍ 2002നെ ഓര്‍മിപ്പിക്കുന്നുണ്ട്. ഗുജറാത്ത് മോഡല്‍ വംശഹത്യയാണ് ഗുജറാത്തില്‍ നിന്ന് വണ്ടികയറിയവര്‍ വീണ്ടും പരീക്ഷിക്കുന്നത്. 1984ലെയും 2002ലെയും കലാപങ്ങളില്‍ പോലീസ് തുടര്‍ന്നത് അനാസ്ഥ തന്നെയായിരുന്നു. കാരണം, കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഭരണപക്ഷ പാര്‍ട്ടിയായിരുന്നു. ഡല്‍ഹി അതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല.

മതേതര ജനാധ്യപത്യ സമൂഹത്തില്‍ ഉണ്ടാവേണ്ട സാമാന്യ മര്യാദകള്‍ പോലും തള്ളിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാറും ഹിന്ദുത്വ പോലീസും സമാധാനപരമായ സമരങ്ങളെ നേരിടുന്നത്. പൗരത്വ നിയമത്തില്‍ ആശങ്കയുള്ളവര്‍ തന്നെയാണ് പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുന്നത്. എന്‍.ആര്‍.സി രാജ്യത്ത് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ്. കേന്ദ്രം ഇതില്‍ ഒരു തീരുമാനം എടുത്തില്ലെന്ന് കേന്ദ്രം പറയുമ്പോഴും, ചില വസ്തുതകള്‍ അങ്ങനെയല്ല തുറന്നുക്കാണിക്കുന്നത്. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതോടെ ഫലം കാണുന്ന 19 ലക്ഷം ഇന്ത്യന്‍ പൗരര്‍ ഡിറ്റന്‍ഷന്‍ ക്യമ്പിലേക്ക് നാളുകള്‍ എണ്ണുന്നത് കാണുന്നവർ തന്നെയാണ് പ്രതിഷേധങ്ങളുമായി മുന്നോട്ടിറങ്ങുന്നത്. ഈ പൗരരെ ഒരു വിധത്തിലും തള്ളിക്കളയാനാവില്ല. എന്നാല്‍, സര്‍ക്കാര്‍ ഒരു വിധത്തിലും ഇവരുടെ ആവലാതികള്‍ കേള്‍ക്കില്ലെന്ന നിലപാടിലാണ് നിലക്കൊള്ളുന്നത്.

സര്‍ക്കാര്‍ പോലീസിനെ കയറൂരിവിട്ടു സമരത്തെ അടിച്ചമര്‍ത്താനും ദേശ ദ്രേഹികള്‍, തുക്ടേ തുക്ടേ ഗ്യാങ്ങ് എന്ന ആരോപണത്താലും അടിച്ചമര്‍ത്താനുമാണ് ശ്രമിച്ചിട്ടുള്ളത്.  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് പ്രതിഷേധക്കാരുടെ ഗൂഡാലോചനയാണെന്നുമാണ് കിരണ്‍ റെഡ്ഡിയും  കപില്‍ മിശ്രയും ആരോപിക്കുന്നത്. തലസ്ഥാന ക്രമ സമാധാന ചുമതല കേന്ദ്രം ഭരിക്കുന്നവര്‍ക്കാണ്. തലസ്ഥാന നഗരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റുള്ള അവസരത്തില്‍ ഈ കലാപം നടക്കുകയെന്നാല്‍ രാജ്യ തലസ്ഥാനം പോലും സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്നാണര്‍ത്ഥം.

രണ്ട് മാസങ്ങളായി രാജ്യത്ത് അരങ്ങേറുന്ന കാര്യങ്ങളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തം ആഭ്യന്തര മന്ത്രിക്കാണ്. മറ്റേതെങ്കിലും സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെങ്കില്‍ ആഭ്യന്തര മന്ത്രി എന്നോ രാജിവെക്കുമായിരുന്നു. സാമുദായിക സമ്പര്‍ക്കം എന്നും ഇന്ത്യക്ക് ഒരു വിഷമാണ്. കാരണം വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം എന്നത് ബിജെപിയുടെ സ്വഭാവമാണ് എന്നതാണ് വസ്തുത. മോദിയെയും ഷായെയും സംബന്ധിച്ചടുത്തോളം അവ രാഷ്ട്രീയ മുതലെടുപ്പ്, വോട്ട് ബാങ്ക് എന്നിങ്ങനെയുള്ള ഒരിക്കലും അവസാനിക്കാത്ത പക്രിയയാണ്. അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കടുത്ത വര്‍ഗീയ പ്രചാരങ്ങളാണ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു വേണ്ടി ഡല്‍ഹിയിലെ ജനങ്ങള്‍ വഴങ്ങിക്കൊടുത്തില്ല. കാവിക്കാരുടെ വോട്ടുകള്‍ ചെറിയ തരത്തില്‍ മെച്ചപ്പെട്ടങ്കിലും ആം ആദ്മി പാര്‍ട്ടിയെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയത്.

തലസ്ഥാനം ഭരിക്കുന്ന അരവിന്ദ് കെജ്രിവാള്‍ തുടക്കക്കാരനല്ല. മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കെജ്രിവാള്‍ കലാപങ്ങളെ അപലപിച്ച് ഗ്രൗണ്ടിലിരുന്ന് കളിക്കാണുകയാണ്. പോലീസും, ക്രമ സമാധാനവും കേന്ദ്രത്തിന്‍റെ കീഴിലാണെങ്കിലും ഡല്‍ഹി കെജ്രിവാളിന്‍റെ ചുമതലയിലാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് അരവിന്ദ് കെജ്രിവാളിനെയാണ് എന്നതു കൊണ്ട് മാത്രമാണ് അവര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. കലാപ സമയത്ത് തന്‍റെ മന്ത്രിമാരെയും എം.എല്‍.എമാരെയും കൂട്ടി അവിടങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കാനും അദ്ദേഹത്തെ ആരാണ് തടഞ്ഞത്? ഹിന്ദു സമുദായത്തിന്‍റെ വോട്ടു നഷ്ടപ്പെടുമെന്ന് കരുതി ജെ.എന്‍.യുവിലും ജെ.എം.യുവിലെ പള്ളികളിലും പോലീസ് അഴിഞ്ഞാടിയപ്പോള്‍ അവ സന്ദര്‍ശിക്കാതെ ഹനുമാനെ തുറന്നുക്കാണിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഡല്‍ഹിക്ക് ആവശ്യമില്ല.

2020ലെ സാമുദായിക കലാപം ഇപ്പോഴും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താനായുള്ള ശ്രമമായിട്ടാണ് കാണേണ്ടത്. മാത്രമല്ല ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണം കൂടിയാണ്. 2002ലെ കലാപം വഴി ബി.ജെ.പിക്ക് ഗുജറാത്തിൽ അജയ്യരാവാന്‍ സാധിച്ചു. സമാനമായ ലക്ഷ്യം കേന്ദ്രത്തിൽ കൈവരിക്കുവാൻ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ അവർ കലാപമഴിച്ച് വിട്ടതെന്ന സത്യം നാം വിസ്മരിച്ചു കൂടാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter