ഹൈദരാബാദ് നഗരത്തെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി, നടപ്പില്ലെന്ന് ഉവൈസി
- Web desk
- Nov 29, 2020 - 09:00
- Updated: Nov 29, 2020 - 16:17
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിന്റ പേരുമാറ്റാന്‍ ഒരുങ്ങുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനക്കെതിരെ ചുട്ട മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോക്കിടെ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് യുപി മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് നഗരത്തെ ഭാഗ്യനഗര്‍ എന്ന്
പുനര്‍നാമകരണം ചെയ്യുമെന്നാണ് യോഗി പറഞ്ഞത്. ഈ പരാമർശത്തിനെതിരെ ഉവൈസി ആഞ്ഞടിച്ചു.
"പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും നഗരത്തിന്‍റെ പേര് മാറ്റാന്‍ കഴിയില്ല. നാടിന്റെ പേരു മാറ്റേണ്ടവര്‍ക്ക് ജനങ്ങള്‍ ഉത്തരം നല്‍കണം. ഹൈദരാബാദിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളത്", ഒവൈസി പറഞ്ഞു. .
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment