അസം മുൻ മുഖ്യമന്ത്രി സൈദ അന്‍വാര തൈമൂർ അന്തരിച്ചു
- Web desk
- Sep 29, 2020 - 04:48
- Updated: Sep 29, 2020 - 14:25
ഗുവാഹത്തി : അസമിലെ മുന്‍ മുഖ്യമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ സൈദ അന്‍വാര തൈമൂര്‍ (83) അന്തരിച്ചു. മകനോടൊപ്പം ഓസ്ട്രേലിയയിൽ കഴിയുകയായിരുന്ന അസമില്‍ മുഖ്യമന്ത്രിയായിട്ടുള്ള ഏക വനിതയും മുസ്‌ലിമുമായ തൈമൂറിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്നാണ്.
1980 ഡിസംബര്‍ മുതല്‍ 1981 ജൂണ്‍ വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂര്‍ പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. രാജ്യസഭാംഗവുമായിട്ടുണ്ട്. 2011ല്‍ കോണ്‍ഗ്രസ് വിട്ട് എഐയുഡിഎഫിലെത്തി. രാഷ്ട്രീയത്തിലെത്തും മുന്‍പ് കോളജ് അധ്യാപികയായിരുന്നു.
രാജ്യത്ത് ഏറെ വിവാദമായ പൗരത്വ റജിസ്റ്ററിൽ 2018ല്‍ (എന്‍സിആര്‍) തൈമൂറിന്റെ പേര് പുറത്തായതു വിവാദമായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment