15 വര്‍ഷത്തിനിടെ  3000ത്തോളം ഫലസ്ഥീനികളെ വീടുകളില്‍ നിന്ന് പുറത്താക്കി ഇസ്രയേല്‍

കഴിഞ്ഞ 15 വര്‍ഷത്തിനിടെ 3000ത്തോളെ ഫലസ്ഥീനികളെ തങ്ങളുടെ വീടുകളില്‍ നിന്ന് ഇസ്രേയേല്‍ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ മനുഷ്യാവകാശ സംഘടന 2004 ന്റെയും 2019 ന്റെയും ഇടയിലുള്ള കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് മുവ്വായിരത്തോളം വരുന്ന ഫലസ്ഥീനികള്‍ക്ക് ഇസ്രേയേല്‍ കിടപ്പാടം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന  വിവരം അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.

വീടുകള്‍ തകര്‍ക്കുന്ന ഇസ്രയേല്‍ നടപടി ഫലസ്ഥീനികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഇസ്രയേല്‍ അധിനിവേശം നടത്തിയ ജറൂസലമിലിപ്പോള്‍ ഫലസ്ഥതീനികള്‍ക്ക് യാതൊരു അധികാരവും നല്‍കുന്നില്ല, ഇസ്രയേല്‍ മുന്‍സിപാലിറ്റിയാണ് ഇപ്പോള്‍ ജറൂസലം ഭരിക്കുന്നത്. ഫലസ്ഥീനികളെ സംബന്ധിച്ചെടുത്തോളം ഭാരിച്ച നടപടികളാണ് നടപ്പില്‍ വരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter