ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച്   യു.എസ് കമ്മീഷന്റെ റിപ്പോർട്ട്:  സ്വാഗതം ചെയ്ത് അമേരിക്കൻ ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻ
വാഷിംഗ്ടൺ: ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും മറ്റു ന്യുനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന സംഘടിതമായ അക്രമങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെ രംഗത്തെത്തുകയും മതസ്വാതന്ത്ര്യം ഇല്ലാതാക്കിയതിന്റെ പേരിൽ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ഇന്ത്യയെ സവിശേഷ പരിഗണന അർഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പുറത്തുവിട്ട റിപ്പോർട്ടിന് പിന്തുണയുമായി അമേരിക്കയിലെ ഇന്ത്യൻ അസോസിയേഷൻ രംഗത്തെത്തി.

മതസ്വാതന്ത്ര്യ കമ്മീഷന്റെ കണ്ടെത്തൽ ഇന്ത്യ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നതിന് നേർസാക്ഷി ആണെന്ന് വ്യക്തമാക്കി അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിംസ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ കരീം ഖാജയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ പുറത്ത് വരുന്ന ഇത്തരം റിപ്പോർട്ടുകൾ രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കുറവ് വരുത്തുമെന്നും ഭാവിയിൽ ഉപരോധം പോലുള്ള നടപടികൾക്ക് രാജ്യം വിധേയമാവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കുന്ന അമേരിക്കയിലെ മുഴുവൻ പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിൽ നിന്ന് പാഠം പഠിച്ചു കൊണ്ട് ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ ബിജെപി സർക്കാർ തയ്യാറാകണമെന്നും ഓർമ്മിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter