യുഎഇയിൽ കുഞ്ഞു ജനിച്ചാൽ ഇനി പിതാക്കൾക്കും അവധി
- Web desk
- Aug 30, 2020 - 19:18
- Updated: Aug 30, 2020 - 19:31
അബുദാബി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം.
പുതിയ നിയമപ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് കുട്ടി ജനിക്കുന്നതോടെ ഇനി പിതൃത്വ അവധി ലഭിക്കും. അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഞായറാഴ്‍ച പുറത്തിറക്കി.
കുട്ടി ജനിച്ച സമയം മുതല്‍ ആറ് മാസം തികയുന്നത് വരെയുള്ള കാലയളവിനിടയില്‍ ഈ അവധി പ്രയോനപ്പെടുത്താം. പുതിയ ഉത്തരവോടെ, പിതൃത്വ അവധി നല്‍കുന്ന ആദ്യത്തെ അറബ് രാജ്യമായി മാറുകയാണ് യുഎഇ. രാജ്യത്ത് ലിംഗസമത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മത്സരക്ഷമതയോടെ മുന്നോട്ടുപോകാനും കുടുംബങ്ങളില്‍ സ്ഥിരതയും സന്തോഷവും നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് നടപടി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment