ടിപ്പുജയന്തി നിരോധിച്ച് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍

അധികാരത്തിലേറിയ ഉടനെ  പ്രഥമ മന്ത്രി സഭയോഗത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കി യെദ്യൂരപ്പ സര്‍ക്കാര്‍.

നവംബറിലാണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ നടന്നുവരാറുള്ളത്.2015 ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാറാണ് കര്‍ണാടകയില്‍ ടിപ്പുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
സിദ്ധരാമയ്യക്ക് ശേഷം വന്ന കുമാരസ്വാമി സര്‍ക്കാറും അത് തുടര്‍ന്ന് പോന്നിരുന്നു.ടിപ്പുജയന്തി  ആഘോഷിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ബി.ജെ.പി എം.എല്‍.എ ബൊപ്പയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പുതിയ തീരുമാനമെടുത്തത്.തിങ്കളാഴ്ച  ചേര്‍ന്ന ആദ്യ മന്ത്രി സഭയോഗത്തിലാണ് തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter