കൊറോണ:  സമസ്ത സ്ഥാപനങ്ങൾ പരീക്ഷകൾ മാറ്റിവെച്ചു
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന് പശ്ചാത്തലത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മദ്രസകളുടെ പരീക്ഷകൾ മാറ്റിവെച്ചതിന് പിന്നാലെ മതസ്ഥാപനങ്ങളും പരീക്ഷകൾ മാറ്റി വെക്കുന്നു. കോഡിനേഷൻ ഓഫ് അശ്അരി കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളുടെ ഏപ്രിൽ 9 മുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഈ വർഷത്തെ ഫൈനൽ സെമസ്റ്റർ പരീക്ഷ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി കോഡിനേഷൻ ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും പരീക്ഷാ ബോർഡ് ചെയർമാൻ മുഹമ്മദ് കുട്ടി ഫൈസി വെണ്ണക്കോടും അറിയിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴിലുള്ള ജൂനിയർ കോളേജുകളിലെ ഈ മാസം 11 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter