ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് (ഒ.ഐ.സി)
1971 ല്‍ നിലവില്‍ വന്നു. 1969 ല്‍ മൊറോക്കോയില്‍ ചേര്‍ന്ന ഇസ്‌ലാമിക ഉച്ചക്കോടിയുടെ തീരുമാനപ്രകാരമായിരുന്നു ഇതിന്റെ രൂപീകരണം. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക സാഹോദര്യം നിലനിര്‍ത്തുക, മുസ്‌ലിംകളുടെ അന്തസിനും അഭിമാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക, നീതി നടപ്പാക്കുക, ഇസ്രയേലിന്റെ ആക്രമണത്തെ ചെറുക്കുക, വിഘടിത പ്രവര്‍ത്തനങ്ങളെ ചെറുക്കുക, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, മുസ്‌ലിം നാടുകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യോജിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇന്ന് അറുപതോളം മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒ.ഐ.സിയില്‍ അംഗമാണ്. രാഷ്ട്ര തലവന്മാരുടെ സമിതി, വിദേശകാര്യമന്ത്രിമാരുടെ സമിതി, പൊതു സഭ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് ഒ.ഐ.സിക്കുള്ളത്.
മുസ്‌ലിംസമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതിന്റെ സൗകര്യം മനസ്സിലാക്കി ഒ.ഐ.സിക്കു കീഴില്‍ ചില ഉപഘടകങ്ങള്‍ കൂടി പിന്നീട് രൂപീകരിക്കപ്പെട്ടു. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക്, അന്താരാഷ്ട്ര ഇസ്‌ലാമിക പ്രക്ഷോപണ കോര്‍പറേഷന്‍, ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ന്യൂസ് ഏജന്‍സി, സാംസ്‌കാരി വിദ്യാഭ്യാസ സംഘടന, ഇസ്‌ലാമിക ചരിത്ര കലാ സാംസ്‌കാരി ഗവേഷണ കേന്ദ്രം, ഇസ്‌ലാമിക പൈതൃക നാഗരിക സംരക്ഷണ സമിതി, ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍, ഇസ്‌ലാമിക രാഷ്ട്ര തലസ്ഥാന പട്ടണ സംഘടന, ഇസ്‌ലാമിക് സയന്‍സ് ആന്റ് ടെക്‌നിക്കല്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ഇസ്‌ലാമിക തൊഴില്‍ പരിശീലന ഗവേഷണ കേന്ദ്രം, ഇസ്‌ലാമിക് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഇസ്‌ലാമിക് വ്യാപാര വികസന കേന്ദ്രം, ഇസ്‌ലാമിക കപ്പല്‍ ഉടമ യൂണിയന്‍, എക്‌ണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍, ക്രസന്റ് സൊസൈറ്റി തുടങ്ങിയവ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സിയുടെ പോഷക ഘടകങ്ങളാണ്. ഇവ മുസ്‌ലിം ലോകത്ത് സ്തുത്യര്‍ഹമായ പല പ്രവര്‍ത്തനങ്ങളും നടത്തുന്നു.