താലിബാനുമായി യുഎസ് പുതിയ സമാധാന ചർച്ചക്ക്
കാ​​ബൂ​​ള്‍ : അഫ്ഗാനിസ്ഥാനിൽ താലിബാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട് ചെറിയ ഇടവേളക്ക് ശേഷം പുതിയ ചർച്ചകളുടെ സൂചനയുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. താലിബാനുമായി സ​​മാ​​ധാ​​ന ച​​ര്‍​​ച്ച പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നും വെ​​ടി​​നി​​ര്‍​​ത്ത​​ലി​​നു താ​​ലി​​ബാ​​നു താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നാ​​ണു കരുതുന്നതെന്നും ട്രം​​പ് വ്യക്തമാക്കി. താ​​ങ്സ്ഗി​​വിം​​ഗ് ദിനത്തോടനുബന്ധിച്ച്‌ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി​​യ ട്രം​​പ് ബാ​​ഗ്രാം സൈ​​നി​​ക താ​​വ​​ള​​ത്തി​​ല്‍ യു​​എ​​സ് സൈ​​നി​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെയ്ത് നന്ദി രേഖപ്പെടുത്തി. ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സൈനികരെ നേരിട്ടു കണ്ട് ട്രംപ് അഭിനന്ദിച്ചു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനി സമാധാനക്കരാറുണ്ടാക്കാൻ താലിബാന് താൽപര്യമുണ്ടെങ്കിൽ വെടിനിർത്തൽ കരാറും അംഗീകരിക്കേണ്ടി വരുമെന്ന് ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter