പ്രവാചക ജീവചരിത്രമാണ് എന്നെ ഇസ്‌ലാമിലേക്ക് നയിച്ചത്- യൂസുഫ് ദെർബഷറി

ക്രിസ്ത്യൻ മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് കടന്നുവന്ന ഇംഗ്ലണ്ടുകാരനായ യൂസുഫ് ദെർബഷറി തന്റെ  അനുഭവം പങ്കുവെക്കുന്നു.

ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് ഞാൻ ഒരു ബ്രിട്ടീഷ് പയ്യനായിരുന്നു. ശനിയാഴ്ച ദിവസം വൈകുന്നേരങ്ങളിൽ ഞാൻ കുടിക്കാറുണ്ടായിരുന്നു, അത്തരം ശീലങ്ങളൊക്കെ എന്നിലുണ്ടായിരുന്നു. ഏതാണ്ട് അഞ്ചുവർഷം മുമ്പ് വരെ ഞാൻ അവധിക്ക് ഗ്രീസിൽ പോകാറുണ്ടായിരുന്നു.
നിങ്ങൾ എയർപോർട്ടിലേക്ക് പോകുമ്പോൾ വായിക്കാനായി നിങ്ങളുടെ ബാക്ക്പാക്കിന്റെ കൂടെ പാക്കറ്റ് പുസ്തകങ്ങൾ നിങ്ങൾക്ക് വായിക്കാൻ ലഭിക്കും. അപ്പോൾ സ്വിമ്മിംഗ് പൂളിന്റെ സൈഡിലിരുന്ന് നമുക്ക് പുസ്തകം വായിക്കുകയും ചെയ്യാം, നിങ്ങളുടെ അടുത്ത് ഒരു പാട് പുസ്തകങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യില്ലല്ലോ അപ്പോൾ ്അത് ഉപകാരപ്പെടുകയും ചെയ്യും.

ഞാൻ വി.എച്ച് സ്മിത്ത് കമ്പനിയിൽ പോയി ഒരു പുസ്തകം വായിക്കാമെന്ന് കരുതി, എനിക്ക് പറ്റിയതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.എന്റെ യാത്ര സഞ്ചിയുമായി ഞാൻ പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആ പുസ്തകഷെൽഫിൽ ഞാനൊന്ന് തട്ടി, അവിടെയുള്ള എല്ലാ പുസ്തകങ്ങളും താഴെവീണു.
അതെല്ലാം എടുത്തുവെക്കുകയെന്നത് അത്ര പ്രയാസമല്ലാത്തതിനാൽ അവയെല്ലാം ഞാൻ തിരികെവെക്കാൻ എടുത്തു, അപ്പോൾ അതെല്ലാം ഒരു പുസ്തകം തന്നെയായിരുന്നു.പാശ്ചാത്യൻ രചയിതാവായ ബരൻബി റോജേഴ്‌സൺ എഴുതിയ പുസ്തകം. ദ പ്രൊഫറ്റ് മുഹമ്മദ് എ ബയോഗ്രഫി( പ്രവാചകൻ മുഹമ്മദ് (സ) ജീവചരിത്രം) എന്നതായിരുന്നു ആ കൃതിയുടെ പേര്.

പുസ്തകത്തിന്റെ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ താത്പര്യം തോന്നി, രണ്ടാമത്തെ പേജും വായിച്ചപ്പോൾ ആ പുസ്തകത്തെ ആ അവധിക്ക് എന്നോടപ്പം കൂട്ടി.
അങ്ങനെ ആ പുസ്തകം ഞാൻ വായിച്ചു, എനിക്ക് ഇനിയും പഠിക്കണമെന്ന ചിന്ത വന്നു. 
എന്നോട് ഇമാം പറഞ്ഞു
സത്യം പറഞ്ഞാൽ ഇസ്‌ലാമിനെ പറ്റി മനസ്സിലാക്കാനുള്ള യഥാർത്ഥ മാർഗം മുസ്‌ലിമാവുക എന്നതാണ്.
ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല, ഞാൻ ശഹാദത്ത് കലിമചൊല്ലി.

പ്രവാചകരുടെ അമ്മാവനായ ഹംസ (റ)

ഇസ്‌ലാം ആശ്ലേഷിച്ച ഒരാളെന്ന നിലക്ക് പ്രവാചകരുടെ അനുചരരോട് ചേർന്ന് നിൽക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. പരിവർത്തനം ചെയത മുസ്‌ലിംകളെല്ലാവരും അത്തരം അനുചരരെ കുറിച്ചറിയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഞാൻ തെരഞ്ഞെടുത്ത് പ്രവാചകാനുചരരും പ്രവാചകരുടെ അമ്മാവനുമായിരുന്ന ഹംസ (റ) ആയിരുന്നു. കാരണം അദ്ധേഹം ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളായിരുന്നല്ലോ, മാത്രമല്ല മുൻകാല ജീവിതത്തിൽ മദ്യപാനമുണ്ടായിരുന്നു,അത് അദ്ധേഹം ആസ്വദിക്കുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോൾ അതിലേറെ മനോഹരമായി വിശുദ്ദ ഇസ്‌ലാമിനെ അനുഭവിക്കാനും ആസ്വദിക്കാനും ഹംസ (റ) ന് കഴിഞ്ഞു. ഞാൻ ഹംസ (റ) നെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യപ്പെട്ടു.

അതിനാൽ ഞാൻ ഹജ്ജ് വേളയിൽ ഉഹ്ദ് യുദ്ധത്തിൽ ഹംസ (റ) ശഹീദായ സ്ഥലം കാണാനും ഞാൻ തത്പരനായി. ഞാൻ മഖ്ബറയിലേക്ക് പോയപ്പോഴേക്കും എനിക്ക് ബസ് പുറപ്പെട്ടു.
ഞാൻ അങ്ങോട്ട് ശാന്തനായി നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് എൻെ മുഖത്ത് നിന്ന് കണ്ണീർ ഒഴുകി,എന്റെ വികാരത്തെ തടഞ്ഞുനിർത്താൻ എനിക്കായില്ല, ഞാനാ മണൽ തീരത്ത് നടന്നുകൊണ്ടുപോയപ്പോൾ അതെ കുറിച്ച് വീണ്ടും ചിന്തിച്ചു, ഞാൻ മഖ്ബറയിലേക്ക് പോയി.
ഞാൻ ഹംസ (റ) ന്റെയും മറ്റു ശുഹദാക്കൾക്കളുടെയും മഖ്ബറകളിൽ പ്രാർത്ഥിച്ചു.ബസ്സിലേക്ക് തിരിച്ചുപോയപ്പോൾ പോകാൻ സമയമായെന്ന് ഞാൻ പറഞ്ഞു, ആ മണലിലൂടെ നടന്നപ്പോൾ വീണ്ടും ഞാൻ കരഞ്ഞു. 
കൂട്ടത്തിലൊരാൾ എന്നോട് എന്താണ് പ്രശ്‌നമെന്ന് ആരാഞ്ഞു. ഞാൻ കാര്യം പറഞ്ഞു ,പ്രവാചകരുടെ അമ്മാവന് എന്ത് സംഭവിച്ചതെന്നോർത്താണ് കരഞ്ഞത്.

ഞാൻ ആത്മഗതം ചെയ്തു, അന്വേഷിക്കുന്നത് ലഭിക്കാനുള്ളത് ഇവിടെ നിന്ന് തന്നെയാണ് , പിന്നെ ബോധ്യമായി അത് എന്റെ ഹൃദയത്തിലാണെന്ന്.
ഞാൻ വീട്ടിലെത്തി, അന്നേരം ഭാര്യ ഗർഭിണിയാണ്, ഞങ്ങൾക്ക് ഒരു മകനുണ്ടെങ്കിൽ അവന് ഹംസ എന്ന് പേര് വിളിക്കും.
പക്ഷെ ഞങ്ങൾക്ക് പെൺകുഞ്ഞാണ് പിറന്നത്.

എന്റെ ഉമ്മയുടെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഇന്റർനെറ്റിൽ ഹംസ (റ) യുമായി ബന്ധപ്പെട്ട വല്ല സ്ത്രീകളെ പേരുമുണ്ടോ എന്ന് നോക്കിയെങ്കിലും കണ്ടെത്താനായില്ല.
എന്റെ ഭാര്യ പറഞ്ഞു നിങ്ങളുടെ ഉമ്മയോട് ചോദിക്കൂ,

അങ്ങനെ ഞാൻ ഉമ്മയോട് ചോദിച്ചു 
ഉമ്മ എനിക്ക് ഒരു വഴി പറഞ്ഞു തന്നു, 
അങ്ങനെ, ഇന്റർനെറ്റിലൂടെ സമാനമായ മൂന്ന് പേരുകൾ കണ്ടെത്തിയിരുന്നു.
അതിൽ സഫിയ്യ എന്ന പേര് ഏറെ ആകർഷണീയമായി തോന്നി, ഞങ്ങൾക്ക് അവൾക്ക് സഫിയ്യ എന്ന പേരിടാൻ തീരുമാനിച്ചു.
അങ്ങനെ ആ പേരിടുകയും ചെയ്തു, കുറച്ച് മാസങ്ങൾക്ക് ശേഷം എനിക്ക് ആ പേരിൽ ഏറെ നിരാശയും വിഷാദവും അനുഭവപ്പെട്ടെങ്കിലും, പിന്നീട് എനിക്കൊരു പുസ്തകം ലഭിച്ചപ്പോൾ അതിലെന്താണുള്ളതെന്ന് ഞാൻ പരതി, ഉഹ്ദിന് ശേഷം എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചായിരുന്നത് ഉഹ്ദ് യുദ്ധത്തെ കുറിച്ചും അതിലെ രക്ത സാക്ഷികളെ കുറിച്ചും അവരുടെ മഖ്ബറകളെ കുറിച്ചുമായിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത്.
അതിൽ ഹംസ (റ) ന്റെ സഹോദരിയെ കുറിച്ചും പറഞ്ഞിരുന്നു, ഹംസ (റ) ന്റെ സഹോദരിയുടെ പേരായിരുന്നു സഫിയ്യ, അപ്പോൾ ഏറെ ആശ്വാസകരമായി അനുഭവപ്പെട്ടു.

കടപ്പാട്: എബൗട്ട് ഇസ്‌ലാം.നെറ്റ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter