പൗരത്വ ഭേദഗതി ബില്ലിനെതിരെ 12 ജില്ലകളിൽ മനുഷ്യ ഭൂപടം സംഘടിപ്പിച്ച് യുഡിഎഫ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ക്കെതിരെ കേരളത്തിലുടനീളം എൽഡിഎഫ് മനുഷ്യശൃംഖല സംഘടിപ്പിച്ചതിന് പിന്നാലെ 'ഇന്ത്യയുടെ മനുഷ്യ ഭൂപടം' തീര്‍ത്ത് യുഡിഎഫ് പ്രതിഷേധം. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും എടുത്തു. തിരുവനന്തപുരത്ത് എകെ ആന്റണിയും ശശി തരൂരും കെ മുരളീധരനും വിഡി സതീശനും കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കി. വിഎം സുധീരന്‍ കൊല്ലത്തും എറണാകുളത്ത് ബെന്നി ബെഹന്നാനുമാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. മുന്‍മന്ത്രി എം കമലത്തിന്റെ മരണത്തെ തുടര്‍ന്നാണ് കോഴിക്കോട് മനുഷ്യ ഭൂപടം പരിപാടി ഒഴിവാക്കിയിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരേ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നതിനാലാണ് മനുഷ്യ ഭൂപടം' നടക്കാതെ പോയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter