എഴുത്തിന്റെ ആത്മികത

ഇസ്ലാമിക കലയുടെ തനിമ തുളുമ്പുന്ന ഏറ്റവും വലിയ കലാരൂപമാണ്‌ കാലിഗ്രഫി. ദൈവികവചനങ്ങളുടെ ശാശ്വതീകരണത്തിന്‌ അടിവരയിടുന്ന ഇത്‌(1) ഫലഭൂയിഷ്ടമായ മുസ്ലിം നാഗരികതയുടെ ഒരപൂർവ സൃഷ്ടിയാണ്‌. അക്ഷരാലങ്കാരത്തിന്റെ മൂർധന്യതക്കു പുറമെ ആത്മൈക്യത്തിന്റെ ആവിഷ്കാരമാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. സത്യത്തിൽ ഭൗതികതയുടെ ഊഷരതയിൽ നിന്ന്‌ ദൈവികതയുടെ നിർമലതയിലേക്കുള്ള ഒരു വാതായാനമാണിവിടെ തുറക്കപ്പെടുന്നത്‌. ആത്മികത കൊതിക്കുന്നവർക്ക്‌ ഖുർആൻ സൂക്തങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനുള്ള അവസരം. ഹിജ്‌റ 2,3 നൂറ്റാണ്ടുകളിൽ ഇസ്ലാമിക ലോകത്ത്‌ വേരോട്ടം തുടങ്ങിയ കാലിഗ്രഫി ഖുർആന്റെ വിശുദ്ധിയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. അതുകൊണ്ടുതന്നെ പൊതുകലകളുടെ സങ്കേത ഭൂമിയായ ഗ്രീക്കിനോ റോമിനോ ഈ സാന്നിധ്യം ആസ്വദിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഉത്തമ സംസ്കാരങ്ങളുടെ ഒത്ത നടുവിൽ നിന്നും ഉയിരൂതപ്പെട്ടതോടെയാണ്‌ കാലിഗ്രഫി കലാരൂപമായി ലോകം തിരിച്ചറിയുന്നത്‌. പിന്നീട്‌ ഇസ്ലാമിക കലയുടെ സർവരൂപങ്ങളിലും കാലിഗ്രഫി പ്രകടമായിരുന്നു. ഖുർആൻ വരികളുടെ ഈ അക്ഷരചിത്രണം അനുയായികളെ അത്രമാത്രം സ്വാധീനിച്ചു.

നിർമിക്കപ്പെട്ട കൊട്ടാരങ്ങളിലും പള്ളികളിലും വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും അതിന്റെ വിവിധ രൂപങ്ങൾ തലയുയർത്തുകയായി. കവാടങ്ങളിലും കമാനങ്ങളിലുംവരെ ധാവള്യം ചുരത്തി ഇവ എഴുന്നുനിന്നു. പേർഷ്യക്കാരനായാലും തുർക്കിക്കാരനായാലും ഭാഷാവിവേചനമില്ലാതെ ഇസ്ലാമിന്റെ ഭാഷയായ അറബിയുടെ ഈ ആവിഷ്കാരം സ്വീകരിക്കപ്പെടുകയായി.(2) താമസിയാതെ സമൂഹത്തിലെ അത്യുത്തമ കലാരൂപമായി ഇത്‌ പരിണമിക്കുകയായിരുന്നു. 15-16 നൂറ്റാണ്ടുകളിൽ പെയ്ന്റിംഗ്‌ കലാരൂപമായി രംഗം കൈയടക്കുന്നതുവരെ കാലിഗ്രഫിതന്നെയായിരുന്നു വിശ്വകലാരൂപങ്ങൾക്കു മേൽ മേധാവിത്തം പുലർത്തിയിരുന്നത്‌. സത്യത്തിൽ കാലിഗ്രാഫിയുടെ ഈ വിസ്മയാവഹ മുന്നേറ്റത്തിന്‌ പ്രചോദനമായി വർത്തിച്ചിരുന്നത്‌ വിശുദ്ധ ഖുർആൻ തന്നെയായിരുന്നു. ‘പേന കൊണ്ട്‌ എഴുതാൻ പഠിപ്പിച്ച നാഥന്റെ നാമത്തിൽ വായിക്കുക’(3), ‘പേനയും അവർ എഴുതുന്നതും തന്നെ സത്യം’(4) തുടങ്ങിയ ദൈവിക വചനങ്ങൾ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തോദ്ദീപകമായി. എഴുത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും ആന്തരിക രഹസ്യങ്ങൾ ഉൽഖനനം ചെയ്ത്‌ ബാഹ്യമായി പ്രദർശിപ്പിക്കാനും ഇതവരെ പ്രേരിപ്പിച്ചു. കൂടാതെ ‘കൈയെഴുത്തിലെ മാസ്മരികത നിന്നിലും പ്രതിഫലിക്കും. കാരണം, മനുഷ്യന്റെ ജൈവസന്ധാരത്തിന്‌ അവർജ്ജ്യമാണിത്‌’(5) എന്ന തിരുവചനവും, ‘ആഖ്യാനചാതുരി ഹസ്തജിഹ്വയും ധൈഷണിക പ്രകാശനവുമാണെ’(6)ന്ന അലി(റ)വിന്റെ പ്രഖ്യാപനവും മുസ്ലിംകളെ ഉൽബുദ്ധരാക്കി. എന്തുവില കൊടുത്തും ഈ രംഗം സജീവമാക്കാൻ അവർ മുന്നോട്ടുവന്നു. ഇതര കലാരൂപങ്ങളോടോ എഴുത്തുകളോടോ സാധർമ്യമില്ലാത്തതുകൊണ്ടുതന്നെ കാലിഗ്രഫിക്ക്‌ ചില സ്വഭാവങ്ങളും ചരിത്രങ്ങളുമുണ്ട്‌. വിചിത്രതയും സമർപ്പണവും നിഷ്കളങ്കതയും ഊഷ്മളതയുമാണ്‌ ഇവക്ക്‌ അസാധാരണത്വം പകരുന്നത്‌.

സാധാരണ പറയപ്പെടാറുള്ളതുപോലെത്തന്നെ ഇസ്ലാമിക കലകളുടെ അടിത്തറ(എ‍ീ‍ൗ‍ിറമശ്‍ി)യാണിത്‌. അതുകൊണ്ടുതന്നെ ഒരേ സമയം ലോകത്തുടനീളം കൊത്തുപണി(ഇമൃ‍്ശിഴ‍െ)കളും നിർമാണ(ആ‍ൗശഹറശിഴ‍െ)കളും നെയ്ത്തു(ണലംശിഴ)കളുമായി പല രൂപങ്ങൾ ആവാഹിക്കപ്പെട്ടുകൊണ്ടിരുന്നു. കൈപ്പടകളാലും ചിത്രങ്ങളാലും ലോകത്തിന്റെ പാരമ്പര്യമുഖങ്ങൾ തന്നെ ഇതിന്റെ നിറഭൂമിയാണ്‌. കഅ‍്ബാലയത്തിന്റെ കിസ്‌വകൾ മുതൽ ഡമസ്കസിലെ അമവീ മസ്ജിദന്റെ ചുമരുകൾ, ഖൈറുവാനിലെ വലിയ പള്ളിയുടെ പ്രഭാഷണപീഠം (ജൗഹുശ‍േ-മിമ്പർ), മിനാരങ്ങൾ, കൈറോ, ഇസ്തംബൂൾ, ഇസ്വ്ഫഹാൻ, താഷ്കന്റ്‌ എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾ, സ്പെയ്നിലെ കൊട്ടാരശേഷിപ്പുകൾ, താജ്മഹൽ, സാധാരണ വസതികൾ, നാണയങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ആസ്ട്രൊലാബ്‌ തുടങ്ങിയവയാണ്‌ ലോകമിന്നും സാക്ഷിയായിക്കൊണ്ടിരിക്കുന്ന കാലിഗ്രഫിയുടെ സൂക്ഷിപ്പുസംവിധാനങ്ങൾ. അറബെസ്ഖും കാലിഗ്രഫിയും സമ്മിശ്രമായി സമ്മേളിക്കുന്ന ഇത്തരം സംരംഭങ്ങൾ അമിത താൽപര്യത്തോടെയായിരുന്നു ലോകം സ്വീകരിച്ചിരുന്നത്‌.(7) കലകളിലെ ഈ അക്ഷരഭംഗി എല്ലാ കാലങ്ങളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. 12-‍ാം നൂറ്റാണ്ടിൽ സ്ഫോടനാത്മക താളങ്‌ങളോടെയാണ്‌ ഇത്‌ മുന്നേറിയിരുന്നത്‌. ഈയിടെ നിർമിതമായ പാത്രങ്ങളും കെട്ടിടങ്ങളും ദർശനഭംഗിയിൽ ചാലിച്ചെടുത്തവയായിരുന്നു.പിഞ്ഞാണപ്പാത്രങ്ങളിൽപോലും കാലിഗ്രഫിയുടെ അനുരൂപങ്ങൾ നിഴലിച്ചുനിന്നു.(8) പത്താം നൂറ്റാണ്ടിൽ ഇറാനിലെ നിശാപൂരിൽ രൂപം കൊണ്ട പാത്രരൂപങ്ങൾ ഈ വസ്തുതയാണ്‌ വ്യക്തമാക്കുന്നത്‌.(9) ചിലപ്പോൾ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളോ ആത്മാവിനെ സ്ഫുടീകരിക്കുന്ന ഗുണദോഷങ്ങളോ ആയിരിക്കും കാലിഗ്രഫിയായി ചിത്രീകരിക്കപ്പെടുക. ജീവിതത്തിലുടനീളം ജാഗ്രത പുലർത്തുകയെന്ന സന്ദേശമാണ്‌ ഇത്‌ മനുഷ്യന്‌ കൈമാറിക്കൊണ്ടിരിക്കുന്നത്‌. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഈജിപ്തിൽ പ്രചാരം നേടിയ പേനപ്പെട്ടി(ജലി ആ‍ീഃ)കൾ ഇതിനുദാഹരണമാണ്‌.

ലളിതമായ ആകാരത്തിൽ സങ്കീർണമായ സംവിധാനങ്ങളോടെയായിരുന്നു ഇത്‌ തയ്യാറാക്കപ്പെട്ടിരുന്നത്‌. പിച്ചളയുടെ മനോഹര ഭാഗങ്ങളിൽ തീർത്ത ഇതിൽ സ്വർണത്തിന്റെയും വെള്ളിയുടെയും അലങ്കാരങ്ങൾ നിറഞ്ഞുനിൽക്കുന്നു. പവിത്രീകരണത്തിന്റെ രൂപമായി അറബെസ്ഖും ദൃശ്യമാണ്‌. ലളിതമായൊരു സ്ഥൂലരൂപമെന്നതിലുപരി സങ്കീർണതകളുടെ കലാരൂപമായതുകൊണ്ടുതന്നെ കാലിഗ്രഫി ആകർഷണീയ രൂപങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്‌. ഖുർആൻ സൂക്തങ്ങളാണെങ്കിലും മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപം അത്‌ സ്വീകരിച്ചിരുന്നില്ല. പടച്ചട്ട ധരിച്ച പോരാളികളുടെയും വേട്ടയാടുന്ന സിംഹങ്ങളുടെയും ഈ രൂപങ്ങൾ കലയുടെ ഇറാനിയൻ ടച്ചായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. 12-‍ാം നൂറ്റാണ്ടിൽ ഹിറാത്തിൽ ഇവ അസാധാരണമായ വികാസം പ്രാപിച്ചു. അവിടെ നിന്ന്‌ പുറത്തുവന്ന വെള്ളപ്പാത്രങ്ങളിൽ മനുഷ്യന്റെ തലയും പക്ഷിയുടെ ഉടലുമുള്ള രൂപങ്ങൾ ദൃശ്യമായിരുന്നു.(10) ഖുർആൻ പ്രതികൾക്കു പുറമെ കൊട്ടാരങ്ങൾ, പള്ളികൾ, ഔദ്യോഗിക കവാടങ്ങൾ തുടങ്ങിയവയിലാണ്‌ കാലിഗ്രഫി ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നത്‌. കെട്ടിടങ്ങളിലെ ഈ അറബിദൃശ്യം എന്തുകൊണ്ടും ആകർഷണീയമായിരുന്നു. അതുകൊണ്ടുതന്നെ ഈ ശൈലി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അത്ഭുതകരമായ ജനകീയതയും സ്വയത്തമാക്കി. ശിൽപഭംഗി കൊണ്ടും നിർമാണ ക്രമബദ്ധത കൊണ്ടും വിഖ്യാതമായ ഗ്രാനഡയിലെ അൽഹംറാ കൊട്ടാരസമുച്ചയം ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്‌. അതിൽ നിരന്നുകിടക്കുന്ന സുപ്രസിദ്ധ നാസ്വിരീകവി ഇബ്നുസംകറിന്റെ വരികൾ വരെ അവയിൽ ആലേഖനം ചെയ്യപ്പെട്ടുകിടപ്പുണ്ട്‌. 13-‍ാം നൂറ്റാണ്ടിന്റെ രണ്ടാം പാതി(1260-65)യിൽ നിർമിത കൊനിയാ മദ്‌റസയിലെ കാലിഗ്രാഫി ആകർഷണീയതയുടെ മറ്റൊരു രൂപമാണ്‌. ഏറെ വൈരുധ്യാത്മകതകൾക്കൊന്നും പാത്രമാകാത്ത ഇവ സൗന്ദര്യത്തിന്റെ മൗലികതയെത്തന്നെയാണ്‌ പരിഗണനക്കെടുക്കുന്നത്‌. മുസ്ലിം കാലിഗ്രഫേഴ്സിനെ സംബന്ധിച്ചിടത്തോളം അവർക്ക്‌ നിശ്ചിത എഴുത്തുരൂപങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊതുവെ, ഭംഗിയുള്ളതായി അംഗീകരിക്കപ്പെട്ട എല്ലാ വഴികളും അവർ അവലംബിച്ചിരുന്നു. ഗുബാർ (ഏവൗയമൃ) സാധാരണഗതിയിൽ അവർക്കിടയിൽ ഒരു മിനിയേച്ചർ എഴുത്തുരൂപമായിട്ടാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌. കോഴിമുട്ട തോടിൽ ഖുർആൻ എഴുതി സൂക്ഷിക്കാനും പ്രാവുകൾ വഴി സന്ദേശമയക്കാനും ആയിരുന്നു ഇത്‌ ഉപയോഗിച്ചിരുന്നത്‌. മാകസ്‌ (ങമസൗങെശൃ‍ൃ‍ീ‍ൃ ടരൃശു‍േ) എഴുത്തുരീതി മുദ്ര(ടലമഹ)കളുടേതാണ്‌. എങ്കിലും പിൽക്കാലത്തിത്‌ സാധാരണ കെട്ടിടാലങ്കാരത്തിലേക്കും കടന്നുവന്നു. ശഥ്‌റഞ്ച്‌ ശൈലി (ഇവല‍ൈ ആ‍ീമൃറ ടരൃശു‍േ) കൂഫി അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്നു

. 15-‍ാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിലെ ഹിറാത്തിൽ രാജാവായിരുന്ന അബ്ദുല്ല അൽ അൻസ്വാരി സ്ഥാപിച്ച ഒരു മഠം ഈ രീതിയിലാണ്‌ അലങ്കരിക്കപ്പെട്ടത്‌. ചുമരിൽ ചെസ്ബോർഡ്‌ പോലെ കള്ളികള്ളിയായുള്ള ഈ കാഴ്ച കാലിഗ്രഫിയുടെ ഒരു വിചിത്രരൂപമായിരുന്നു.(11) മൂർത്തരൂപങ്ങളിൽ നിന്നു മാറി കടലാസ്‌ രൂപങ്ങളിലും കാലിഗ്രഫിക്ക്‌ അനുപമ സ്വീകാര്യത ലഭിച്ചു. എട്ടാം നൂറ്റാണ്ടിൽ അബ്ബാസീ യോദ്ധാക്കൾ ചൈനീസ്‌ യുദ്ധത്തടവുകാരിൽ നിന്ന്‌ പേപ്പർ വ്യവസായം പഠിച്ചതോടെയാണിതിന്റെ ആരംഭം. കല്ലിലും തോലിലുമുള്ള എഴുത്തുസമ്പ്രദായത്തിനു മുമ്പിൽ കടലാസിന്റെ രംഗപ്രവേശം വൻ പരിവർത്തനങ്ങളാണ്‌ മുസ്ലിം ലോകത്ത്‌ ഉളവാക്കിയത്‌. കൊച്ചുകൊച്ചു ഗ്രാമങ്ങളിലേക്കുവരെ എത്തിപ്പെടുക വഴി കാലിഗ്രഫിയുടെ ജനകീയവൽക്കരണത്തിന്‌ ഇത്‌ കാരണമായി. 9-10 നൂറ്റാണ്ടുകളിൽ ഈജിപ്തിലെ ഫാഥിമീ ഭരണം ഇതിന്റെ പരിപോഷണ മുറകൾ സ്വീകരിച്ചു. അവർ തുടങ്ങിവെച്ച പല പെയ്ന്റിംഗ്‌ രൂപങ്ങളും ചിത്രങ്ങളുടെ എഴുത്തോലകളും ഇന്നും പല മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിപ്പുണ്ട്‌. പതിനൊന്നാം നൂറ്റാണ്ടോടെ സചിത്ര പുസ്തക വ്യവസായം സാർവത്രികമായി. കാലിഗ്രാഫികൾ കൊണ്ട്‌ അലങ്കരിക്കപ്പെട്ട ഇവയിൽ കൂടുതലായും ഖുർആൻ തന്നെയായിരുന്നു. 1009 ൽ പുറത്തിറങ്ങിയ അബ്ദുർറഹ്മാൻ ഇബ്നു ഉമർ അസ്സ്വൂഫിയുടെ പ്രസിദ്ധ ഗ്രന്ഥം ‘കിതാബു സ്വുവരിൽ കവാകിബിസ്സാബിത’ ഇതിനൊരു ഉദാഹരണമാണ്‌. ആവശ്യത്തിനനുസൃതമായി ചിത്രങ്ങളും അലങ്കാരങ്ങളും അതിനെ ഭംഗിയാക്കുന്നു.(12) ഇസ്ലാം കടന്നുവരുന്നതിനു മുമ്പും അറബികൾക്കിടയിൽ എഴുത്തുരീതി അൽപമായെങ്കിലും ഉണ്ടായിരുന്നു. തരിമ്പും വികാസം പ്രാപിക്കാതെ ചില വ്യക്തികളിൽ മാത്രം ഒതുങ്ങിനിന്ന ഇവ കരാർ എഴുത്ത്‌ (ഇ‍ീ‍ി‍്മര‍േ ‍ൃലരീ‍ൃറശിഴ), രാഷ്ട്രീയ-സാമ്പത്തിക രേഖകൾ (ജീഹശശേരമഹ മിറ ഇ‍ീ‍ാ‍ാലൃരശമഹ റീരൗ‍ാലി‍േ) തുടങ്ങിയ അവശ്യ സംരംഭങ്ങൾക്കായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്‌. ചിലപ്പോൾ സാഹിത്യരചന(ഘലശല്മൃ‍്യ ഇ‍ീ‍ാ‍ു‍ീശെശ്‍ി)യുടെ പദാവിഷ്കാരങ്ങൾക്കും അനുവർത്തിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അരബ്‌ നാഗരികതയിൽ എഴുത്തും വായനയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങളുണ്ടായിരുന്നു.

പേനയെയും കടലാസിനെയും മഷിയെയും മഷിക്കുപ്പിയെയും സൂചിപ്പിക്കുന്നവയായിരുന്നു ഇവ.(12) ഇക്കാലത്ത്‌ എഴുത്തിലും വായനയിലും നിപുണരായ പലരും പിൽക്കാലത്ത്‌ അറിയപ്പെടാതെ പോയിട്ടുണ്ട്‌. അശ്ശിഫ ബിൻതു അബ്ദില്ല അദവിയ്യ എന്ന വനിത അത്തരക്കാരിൽ പ്രതിഭാധനയായിരുന്നു. ബദ്ര് യുദ്ധത്തിനു ശേഷം എഴുത്തിലും വായനയിലും മുസ്ലിം ലോകം ഉദ്ബുദ്ധരായപ്പോൾ അവരായിരുന്നു പ്രവാചകപത്നി ഹഫ്സ്വ(റ)യെ എഴുത്ത്‌ പഠിപ്പിച്ചിരുന്നത്‌. ഏതായിരുന്നാലും ഇറാഖിലെ ഹിറയിൽ നിന്നും അമ്പാറിൽ നിന്നുമാണത്രെ അറേബ്യൻ ഉപദ്വീപിലേക്ക്‌ എഴുത്തുരീതി പ്രസരിച്ചത്‌. ദൂമതുൽജൻദലിലൂടെ കടന്ന്‌ സമീപസ്ഥ ദേശങ്ങളായ മക്കയിലേക്കും മദീനയിലേക്കും ഥാഇഫിലേക്കും പ്രചരിക്കുകയായിരുന്ന. അങ്ങനെയാണ്‌ കാലിഗ്രഫിയെന്ന ഒരു അലങ്കാര രൂപം മുസ്ലിം ലോകത്ത്‌ ജന്മമെടുക്കുന്നത്‌.(13) അമേരിക്കൻ പണ്ഡിതനായ ശ്മാന്ത്‌ ബസറത്ത്‌ ഈ വസ്തുത ശരിവെക്കുന്നുണ്ട്‌. എഴുത്തുരീതികളുടെ ഉത്ഭവം തേടിയുള്ള പഠനത്തിൽ അദ്ദേഹം പറയുന്നത്‌ എഴുത്തുരീതികളുടെ പ്രാരംഭം പൗരസ്ത്യ നാടുകളിൽ നിന്നാണെന്നാണ്‌. സിറിയ, ഇറാൻ, തുർക്കി, ഫലസ്ഥീൻ തുടങ്ങിയ പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ 116-ഓളം നഗരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഈ അന്വേഷണത്തിൽ കണ്ടെടുക്കപ്പെട്ട നാണയങ്ങളായിരുന്നു ബസറത്തിന്റെ ഇത്‌ പറയാൻ പ്രേരിപ്പിച്ചത്‌. കാരണം, ലഭ്യമായ നാണയങ്ങളെല്ലാം 8000 ബി.സി.ക്കും 3000 ബി.സി.ക്കും ഇടയിലുള്ളതായിരുന്നു. ഇത്രമാത്രം എഴുത്തുകലാപരമായി പാരമ്പര്യമുള്ളവർ ചരിത്രത്തിൽ ഇല്ലതന്നെ. അതിനാൽ സെമിറ്റിക്‌ ഭാഷാരൂപങ്ങൾക്ക്‌ ഇവയോട്‌ സാദൃശ്യമുള്ളതായി പറയപ്പെടുന്നു.

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter