സാമ്പത്തിക സംവരണത്തിനെതിരെ  നേതൃ സംഗമം സംഘടിപ്പിക്കാനൊരുങ്ങി  സമസ്ത
കോഴിക്കോട്: കേരള സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തിനെതിരെ എതിർപ്പുയർത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുന്നോട്ട്. സംസ്ഥാന വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പിന്നോക്ക അവകാശ പ്രഖ്യാപനം നടത്തുന്നതിനും സമസ്ത നേതൃ സംഗമം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച്ച കാലത്ത് പത്തര മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ചാണ് നേതൃ സംഗമം നടക്കുക.

പുതുതായി പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തിന്റെ മറ പിടിച്ച്‌ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ -ഉദ്യോഗസ്ഥ ലോബിയുടെ നിലപാട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സമസ്തയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച സംവരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃ സംഗമം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന സമ്മേളനത്തില്‍ സമസ്തയുടെയും കീഴ്ഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. പരിപാടികള്‍ ലൈവായി സുപ്രഭാതം വെബ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter