ചൊവ്വയിലെ ഇരുമ്പ് ബോളുകള്‍ ജീവന്റെ തെളിവെന്നു
ഭൂമിക്ക് പുറത്ത്‌ ജീവിനുണ്ടോയെന്ന അന്വേഷണം മനുഷ്യന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അത് സംബന്ധിച്ച ഏതു കൊച്ചു വാര്‍ത്തയും സാധാരണക്കാരും ശാസ്ത്രലോകവും കാതോര്‍ക്കുന്നത് ഏറെ കൌതുകത്തോടെയാണ്. ചൊവ്വയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ടെത്തിയ അയേണ് ഓകസൈഡ് ബോളുകള്‍ സംബന്ധിച്ച പുതിയ പഠനങ്ങളാണ് ഭൂമിക്ക് പുറത്തെ ജീവനെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കുന്നത്. ഈ ചെറിയ അയേണ് ഓകസൈഡ് ബോളുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ ജീവനുണ്ടായിരുന്നതിന്റെ തെളിവാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നാസ വിക്ഷേപിച്ച ഓപര്‍ച്യൂണിറ്റി റോവര്‍ ആണ് ശാസ്ത്രംഇരുമ്പ് ‘ബ്ലൂബെറി ‘എന്നു വിളിക്കുന്ന ഇവയെ ആദ്യമായി കണ്ടെത്തിയത്. ചൊവ്വയിലുണ്ടായിരുന്ന ജലസാനിധ്യത്തിന്റെ തെളിവുകളായാണ് ശാസ്ത്രലോകം അന്ന് ഇവ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഭൂമിയില്‍ കണ്ടെത്തിയ അത്തരം അയേണ്‍ ഓകസൈഡ് ബോളുകളില്‍ നെബ്റാസ്ക, വെസ്റ്റേണ് ആസ്ത്രേലിയ തുടങ്ങിയ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് അവ ചെറുജീവികളില്‍ നിന്നാണ് ഉണ്ടാവുകയെന്നാണ്. അങ്ങനെയെങ്കില്‍ ചൊവ്വയിലും ജില ബാക്ടീരിയകളില്‍ നിന്ന് തന്നെയായിരിക്കണം അയേണ്‍ ബ്ലൂബെറികള്‍ ഉണ്ടായതെന്ന് ഇവര്‍ വാദിക്കുന്നു. ചിലരാസപ്രവര്‍ത്തനങ്ങള്‍ വഴിയായിരിക്കാം ചൊവ്വയിലിവ രൂപപ്പെട്ടിരിക്കുകയെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യ നിഗമനം. എന്നാല്‍ ഇവയുടെ രൂപീകരണത്തിന് കാര്‍ബണ്‍, നൈട്രജന്‍ തുടങ്ങിയ ജീവാംശങ്ങള് അത്യാവശ്യമാണെന്ന പുതിയ കണ്ടെത്തലാണ് ചൊവ്വയിലെ ജീവനെ കുറിച്ചുള്ള വാദങ്ങള്‍ക്ക് പുതുജീവന്‍ നല്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter