നല്ല വാര്‍ത്തകള്‍ തമസ്കരിക്കൂ, ആരെയും നിങ്ങള്‍ക്ക് അപരിഷ്കൃതരായി മുദ്രകുത്താം
ഇസ്‌ലാമിനെ കറിച്ചു മോശം ചുവയുള്ള വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. പുതിയ കാലത്ത് വിവരങ്ങളുടെ കലവറയെന്ന് അവകാശപ്പെടുന്ന ഇന്റര്‍നെറ്റിനു പോലും വാര്‍ത്തകളുടെ ജനാധിപത്യവല്‍ക്കരണം സാധ്യമായിട്ടില്ലെന്ന് ഉദാഹരണ സഹിതം ലേഖകന്‍. ഇന്ഡിപെന്റന്‌‍ഡില് ലീ വില്യംസ് എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം.  width=പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള യുദ്ധമേതാണെങ്കിലും പരിഷ്കൃതന്റെ പക്ഷമാണ് ചേരേണ്ടത്. ഇസ്രായേലിനെ അനുകൂലിക്കുക, ജിഹാദിനെ പരാജയപ്പെടുത്തുക. മതവിദ്വേഷം വളര്‍ത്തുന്ന ഈ വരികള്‍ എവിടെ പ്രത്യക്ഷപ്പെട്ടതാണെന്നാണ് വായനക്കാരന്‍ പ്രതീക്ഷിക്കുന്നത്? ആന്‍ഡേഴ്സ് ബ്രിവികിനെ പോലുള്ള ഏതെങ്കിലും തീവ്രവലതുപക്ഷക്കാരുടെ ബ്ലോഗിലെന്നാണോ. അല്ലെങ്കില്‍ ഫലസ്തീനിലെ ചുമരുകളില് ഇസ്രേയേല്‍ എഴുതിവെച്ച വരികളെന്നാണോ. എന്നാല്‍ സത്യമതല്ല. ന്യൂയോര്‍ക്കിലാണ് നിങ്ങളെങ്കില്‍ ജോലിസ്ഥലത്തേക്കുള്ള യാത്രാമധ്യേ ഈ ചുമരെഴുത്ത് എന്നും വായിക്കാം. അവിടത്തെ സബുവേയിലും  ബസിലുമെല്ലാം. ഈ പ്രോപഗണ്ട വാചകങ്ങളെ നീക്കാന്‍  സിറ്റിയിലെ ട്രാന്‍സ്പോര്‍ട്ട് അതോറ്റി പരസ്യമായി രംഗത്തുവന്നെങ്കിലും സാധിച്ചില്ല.  ഈ പരസ്യങ്ങള്‍ക്കെതിരെ നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടന്നു. കോടതിയില്‍ കേസുകള്‍ തന്നെയും ഫയല്‍ ചെയ്യപ്പെട്ടു. ഒന്നും ഫലം കണ്ടില്ല. സബുവെ ചുറ്റുമതിലുകളില്‍‍ നിന്ന് ഇവ നീക്കാനായില്ല. ഏറെ വിവാദമായ ഇന്നസന്‍സ് ഓഫ് മുസ്ലിംസ് എന്ന അമേരിക്കന്‍ സിനിമ യൂട്യൂബില്‍ നിന്ന് നീക്കാനുള്ള വാഷിംഗ്ടണിന്റെ അപേക്ഷ ഗൂഗിള് നിരസിച്ചതിന് തൊട്ടുപിറ്റേന്നാണ് ഈ വഴിയോര പരസ്യം ചുറ്റിലും തലപൊക്കിയതെന്ന് ഓര്‍ക്കണം. സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടണമെന്ന തിരിച്ചറിവല്ല, മറിച്ച് പാശ്ചാത്യലോകം പൊതുവെ ഇസ്ലാമിനോടും മുസ്ലിംകളോടും തുടരുന്ന ശത്രുതാപരമായ നിലപാടാണ് ഈ കുറിപ്പിന്റെ പ്രേരകം. പാശ്ചാത്യലോകം ഇസ്‌ലാമിനോട് കാണിക്കുന്ന വെറി നാം കരുതുന്നതിലും എത്രയോ ശക്തമാണ്. അമേരിക്കന്‍ ഫ്രീഡം ഇനിഷിയേറ്റീവ് എന്ന സംഘടനയാണ് മേല്‍പറഞ്ഞ പരസ്യവാചകം ന്യൂയോര്‍‍ക്കിലെങ്ങും സ്ഥാപിച്ചത്. പരസ്യമായ മുസ്‌ലിം വിരുദ്ധതയാണ് സംഘടനയുടെ നിലപാട്. അതുകൊണ്ട് തന്നെ ഈ പരസ്യത്തിന്റെ ന്യായാന്യായങ്ങളെ കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതില്ല. എന്നാല് മുഖ്യധാരാമാധ്യമങ്ങളും മുസ്‌ലിംകളെ സമാനമായി തന്നെയാണ് ചിത്രീകരിക്കുന്ന ബോധ്യം നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. ന്യൂസുവീക്ക് ഈയടുത്തും ഒരു മുസ്‌ലിം വിരുദ്ധ ലേഖനം പ്രസിദ്ധീകരിച്ചു കണ്ടു. സത്യത്തില്‍ മാധ്യമങ്ങളുടെ ഈ പക്ഷപാതിത്വം തുടങ്ങിയിട്ട് ഏറെ കാലമായി. 2011 ലെ പുതുവര്‍ഷ ദിനത്തിന് തൊട്ടു മുമ്പ്. അലക്സാണ്ട്രിയയിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് ഒരു തീവ്രവാദി മുസ്ലിമിന്‍റെ ആക്രമണം നടന്നു. പ്രസ്തുത ബോംബാക്രമണത്തില് 23 പേര്‍ കൊല്ലെപ്പടുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകകയും ചെയ്തു. പാശ്ചാത്യമാധ്യമങ്ങളൊക്കെ തന്നെ ഈ ആക്രമണത്തെ കുറിച്ച്  വിശദമായ വാര്‍ത്ത കൊടുത്തു. ബോംബാക്രമണ വാര്‍ത്ത കേട്ട് സന്തോഷം പങ്കിടുന്ന മുസ്‌ലിം യുവാക്കളുടെ പടം വരെ അവയില് അച്ചടിച്ചു വന്നു. ഗൂഗിളില്‍  ഒന്ന് സെര്‍ച്ച് ചെയ്തു നോക്കൂ. തീവ്രവാദിയായ ഒരു മുസ്‌ലിം നാമധാരി നടത്തിയ ഈ അക്രമത്തിന് ലഭിച്ച കവറേജ് എത്രയെന്ന് പെട്ടെന്ന ബോധ്യമാകും. എന്നാല്‍ അതിനെതിരെ ഈജിപ്തിലെ സാധാരണക്കാരായ ആയിരക്കണക്കിന് മുസ്ലിംകള്‍ തന്നെ സ്വീകരിച്ച നടപടിയെ ഈ പറഞ്ഞ മാധ്യമചക്രവര്‍ത്തിമാരെല്ലാം കണ്ടില്ലെന്ന് നടിച്ചു. തുടര്‍ന്നുള്ള ആഘോഷദിനങ്ങളില്‍ പ്രാര്‍ഥിക്കാനെത്തുന്ന ക്രിസ്തു സഹോദരങ്ങള്‍ ആക്രമിക്കപ്പെടരുതെന്ന് മുസ്‌ലിംകള്‍ തീരുമാനിച്ചു. ആയിരക്കണക്കിന് വരുന്ന മുസ്‌ലിംകള്‍ അതെ തുടര്‍ന്ന് ചര്‍ച്ചിന് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കുകയും കാവലിരിക്കുകയും ചെയ്തു.  പലരും തങ്ങളുടെ ഫൈസ്ബുക്ക് പ്രൊഫൈലുകളില്‍ വരെ ക്രിസ്തീയ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കുരിശും ചന്ദ്രക്കലയും ചേര്‍ത്ത് ക്രിസ്തു-ഇസ്‌ലാം സാഹോദര്യത്തെ കുറിക്കുന്ന ഒരു ചിത്രമായിരുന്ന ഏറെകാലം ഇവരുടെയെല്ലാം പ്രൊഫൈല്‍ ചിത്രം തന്നെ. അത് പക്ഷേ, മാധ്യമകവറേജില്‍ വന്നില്ല. എന്തിന്. ഇതെ കുറിച്ചും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക. വളരെ കുറച്ച് ഇനങ്ങളെ ഇതുസംബന്ധമായി പ്രത്യക്ഷപ്പെടൂ. Muslims protect Coptic Christians എന്ന് ടൈപ്പ് ചെയ്തു നോക്കുക. ഇത് ഒന്നുകില്‍ Muslims protest എന്ന് സ്വയം തിരുത്തുന്നു. അല്ലെങ്കില്‍ പിന്നെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ സംരിക്ഷിച്ചതിനെ കുറിച്ചുള്ള വാര്‍ത്താശകലങ്ങള്‍ സ്ക്രീനില് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. നേരത്തെ ഈജിപ്തിലെ തഹ്റീര്‍ സ്ക്വയറില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അതെ കുറിച്ചുള്ള Christians protect Muslims വാര്‍ത്തകളാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. ക്രിസ്ത്യാനികളെ സംരക്ഷിക്കാനുളളമുസ്‌ലിംകളുടെ ഈ ശ്രമത്തെ കുറിച്ചറിഞ്ഞു അത്ഭുതപ്പെടേണ്ടതില്ല. ഇസ്ലാം അടിസ്ഥാനപരമായി കരുണയുടെയും വിട്ടുവീഴ്ചയുടെയും മതമാണ്. ചരിത്രത്തില്‍ ക്രിസ്ത്യാനിസത്തോളം തന്നെ കരുണ പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ഖുര്‍ആന്‍ തന്നെ എടുത്ത് നോക്കുക. അതില്‍ ഏറ്റവും കൂടുതല്‍ കാണുന്ന പദം ജിഹാദോ ഫതവയോ സമാനമായ മറ്റെന്തെങ്കിലോ അല്ല. മറിച്ച് കരുണാമയന്‍ എന്നര്‍‍ഥമുള്ള റഹ്മാന്‍ എന്ന അറബിപദമാണ്. കുറച്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ചരിത്രത്തിന്റെ പേജു മറിച്ചുനോക്കൂ. കുരിശുയുദ്ധത്തിന്റെ കെടുതികള്‍ അവിടെ തെളിഞ്ഞുകാണും. എത്ര നിരപരാധികളാണന്ന് മൃഗീയമായി കൊല ചെയ്യപ്പെട്ടത്. അന്ന് ബലാല്‍സംഗം ചെയ്യപ്പെട്ട് നിഷ്കളങ്ക ബാല്യങ്ങള്‍ക്കും ചരിത്രത്തിന് കൃത്യമായ കണക്കില്ല. യൂറോപ്പില്‌ ക്രിസ്ത്യന്‍ ഭരണത്തിന് കീഴില്‍ ജൂതന്മാര്‍ ഭയത്തോടെ കഴിഞ്ഞു കൂടിയ കാലത്ത് മുസ്‌ലിം സ്പെയിനിലെ ജുതസമൂഹത്തിന് തങ്ങളുടെ വിശ്വാസാചാരങ്ങള് അനുഷ്ഠിക്കാനും നിര്‍ഭയായി ജീവിതോപാധികള്‍ ആരായാന്‍ തന്നെയും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് ചരിത്രം.ഇസ്‌ലാമിക സംസ്കൃതിയുടെ തണല്‍ പറ്റി ക്രിസ്ത്യനികളും ജുതരും പുരോഗതി പ്രാപിച്ചതിന്റെ കൂടി ചരിത്രമാണ് മുസ്‌ലിം സ്പെയിനിന്റേത്. മതസഹിഷ്ണുതയുടെ സുവര്‍ണകാലമായി ഇപ്പോഴും എണ്ണപ്പെടുന്നതും അക്കാലം തന്നെ. ക്രിസ്ത്യാനികളുടെ അധിനിവേശമാണ് സുന്ദരമായ ആ കാലത്തിനും അന്ത്യം വരുത്തിയത്. സാമ്രാജ്യം പ്രാദേശികമാകണമെന്നില്ല. ഇന്നിപ്പോള്‍ ലോകത്തെ മൊത്തം നിയന്ത്രിക്കുകയാണ് പ്രദേശത്തിന്റെ അതിരുകളില്ലാത്ത മാധ്യമ സാമ്രാജ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter