ജനീവ കണ്‍വെന്‍ഷനില്‍ ഫലസ്തീന് അംഗത്വം
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
യുദ്ധം, യുദ്ധഭൂമിയിലെ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജനീവ കണ്‍വെന്‍ഷനില്‍ ചേരാനുള്ള ഫലസ്തീന് അധികൃതരുടെ അപേക്ഷക്ക് യു.എന്‍.എ യുടെ ഔദ്യോഗിക അംഗീകാരം.
ഏപ്രില്‍ രണ്ടിനാണ് ജനീവാ പ്രമാണത്തില്‍ ചേരാന്‍ ഫലസ്തീന് അതോറിറ്റി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിച്ച് ഫലസ്തീന്‍െറ അംഗത്വം ഒൗദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇസ്രായേലുമായുള്ള സമാധാന സംഭാഷണം സ്തംഭിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ 15 കണ്‍വെന്‍ഷനുകളിലും ഘടകങ്ങളിലും അംഗത്വം നേടാന്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫലസ്തീനെതിരെ കടുത്ത നടപടികള്‍ കൈകൊള്ളുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഭീഷണി മുഴക്കിയിട്ടുണ്ട്.
ഫലസ്തീനെ ജനീവ കണ്‍വെന്‍ഷനില്‍ ചേര്‍ത്തത് സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ചതായി അബ്ബാസ് റാമല്ലയില്‍ വ്യക്തമാക്കി. 19-ാം നൂറ്റാണ്ടില്‍ റെഡ്ക്രോസ് സംഘടനയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ജനീവ കണ്വെന്ഷന് രണ്ടാം ലോക യുദ്ധത്തിനുശേഷം യു.എന്‍ നവീകരിച്ച് നടപ്പാക്കുകയായിരുന്നു.
സിവിലയിന്‍ ജിവിതത്തെ ബാധിക്കുന്ന യുദ്ധങ്ങള്‍ തടയാനും അക്രമണത്തിനിരയാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക നിയമനടപടികള്‍ സ്വീകരിക്കാനും വേദിയൊരുക്കൂന്ന അന്താരാഷ്ട്ര വേദിയാണ് ജനീവ കണ്വെന്ഷന്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment