തിരംഗയാത്രക്ക് കഴുകിക്കളയാനാകുമോ ബി.ജെ.പിയുടെ ഈ പാപക്കറകള്‍?

പശുവിന്റെ പേരില്‍ രാജ്യവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ദലിതുകളും മുസ്‌ലിംകളുമായി അനവധി പേരെ കൊന്നൊടുക്കുകയും ചെയ്ത ബി.ജെ.പി മുഖം മിനുക്കാന്‍ ഓസത് 16 മുതല്‍ തിരംഗ യാത്ര നടത്തുകയാണ്. ദേശീയതയും രാജ്യസ്‌നേഹവും തന്നെയാണ് പാര്‍ട്ടി യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന മുത്രാവാക്യങ്ങള്‍. രാജ്യവ്യാപകമായി സംഘ്പരിവാര്‍ കൊലകളും അക്രമങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടി ഇങ്ങനെയൊരു മുദ്രാവാക്യവുമായി യാത്ര നടത്തുന്നത് തീര്‍ത്തും പരിഹാസ്യം തന്നെ. 

അണികള്‍ക്കിടയില്‍ ഭരണഘടനയോടുള്ള കൂറും മതേതരത്വത്തിലുള്ള വിശ്വാസവും വര്‍ദ്ധിപ്പിക്കാനുതകുന്ന യാത്രകളും പ്രവര്‍ത്തന പദ്ധതികളുമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തേണ്ടത്. കാര്യം അത്രമാത്രം അപകടകരമായി മാറിയിട്ടുണ്ട്. മോദി ഭരണത്തില്‍ ഏറിയതുമുതല്‍ രാജ്യത്ത് നടന്ന കൊലപാതകങ്ങളുടെയും അക്രമപ്രവര്‍ത്തനങ്ങളുടെയും പട്ടിക പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. സംഘ്പരിവാറിന്റെ പിന്തുണയോടും സഹായത്തോടുമാണ് രാജ്യത്ത് ഇന്ന് നടക്കുന്ന പല കൂട്ടക്കുരുതികളും. എരി തീയില്‍ എണ്ണ ഒഴിക്കുകയാണ് ബി.ജെ.പി ഇത്തരം യാത്രകളിലൂടെ.

രാജ്യത്തിന്റെ ഭരണഘടനയെയും ബഹുസ്വതയെയും വെല്ലുവിളിക്കുന്ന ഒരു പാര്‍ട്ടിക്ക് ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ച് പറയാന്‍ എന്തവകാശമെന്നതാണ് മതേതരവിശ്വാസികള്‍ക്കിടയില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. 'ദേശീയതെ ചോദ്യം ചെയ്യുന്ന സംഭങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളിലെ ദേശീയത മനോഭാവം വര്‍ധിപ്പിക്കാനാണ'േ്രത ബി.ജെ.പി ഇപ്പോള്‍ ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം അടുത്തിടേ കേള്‍ക്കുന്ന ഏറ്റവും വലിയ ട്രോളായി ഇതിനെ കാണാവുന്നതാണ്. വര്‍ഗീയതയുടെ പേരില്‍ രാജ്യവ്യാപകമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഏതുതരത്തിലുള്ള ദേശീയതയും ദേശസ്‌നേഹവുമാണ് ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നത്? 

ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചക്ക് വെള്ളവും വളവും നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ തകര്‍ത്തുകളയുമെന്നതില്‍ സംശയമില്ല. അറിയപ്പെട്ട കണക്കുകളനുസരിച്ച് മാത്രം പശുവിന്റെ പേരില്‍ മുപ്പതോളം പേരെ അടിച്ചും ഇടിച്ചും കൊന്ന പാര്‍ട്ടി രാജ്യസ്‌നേഹം പറയുന്നതിലെ നിരര്‍ത്ഥക പകല്‍പോലെ വ്യക്തമാണ്. 

ഭരണഘടനയെയും ദേശീയപതാകയെയും ദേശീയ ഗാനത്തെയും എല്ലാം തള്ളിപ്പറയുകയും സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുകയും ചെയ്തവര്‍ക്ക് ഒരു തിരംഗയാത്രയിലൂടെ കഴുകിക്കളയാന്‍ കഴിയുന്നതല്ല ഈ പാപക്കറകള്‍. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter