എയ്ഡ്സിന് മരുന്ന്: പരീക്ഷണം അന്തിമഘട്ടത്തിലെന്ന്
നാശകാരിയായ എയ്ഡ്സ് രോഗത്തിന് പരിഹാരം ഉടന്‍ കണ്ടെത്താനായേക്കുമെന്ന് ശാസ്ത്രജ്ഞര്‍. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസിനെ മനുഷ്യ ഡി.എന്‍.എയില്‍ നിന്ന് നീക്കം ചെയ്ത് പൂര്‍ണമായി നശിപ്പിക്കാനാവുന്ന ചികിത്സാരീതിയെ കുറിച്ചുള്ള ഗവേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡെന്മാര്‍ക്കിലെ ഗവേഷകര്‍ വെളിപ്പെടുത്തി. ക്ളിനിക്കല്‍ പരീക്ഷണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഗവേഷണത്തിന്റെ ഫലം മാസങ്ങള്‍ക്കകം വെളിപ്പെടുത്താനാവുമെന്ന് ഗവേഷകരുടെ പ്രതീക്ഷ. ഗവേഷണം വിജയത്തില്‍ എത്തുന്നതോടെ എയ്ഡ്സ് ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായി മാറുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ചികിത്സ വിജയമാണെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 15ഓളം രോഗികളിലാണ് ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. ഡി.എന്‍.എ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന എച്ച്.ഐ.വി വൈറസുകളെ കോശങ്ങളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഇല്ലാതാക്കുന്നതാണ് പുതുതായി വികസിപ്പിച്ചെടുക്കുന്ന ചികിത്സാരീതി. പ്രതിരോധ മരുന്ന് നല്‍കി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് കോശങ്ങളുടെ ഉപരിതലത്തില്‍ എത്തുന്ന വൈറസുകളെ ഇല്ലാതാക്കുകയാണ് ചെയ്യുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter