ഇന്ത്യയുടെ ചൊവ്വാ പ്രയാണം ഇന്ന്
ഇന്ത്യയുടെ ആദ്യ ചൊവ്വാദൌത്യത്തിന് ഇന്ന് തുടക്കംകുറിക്കും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ചൊവ്വാ പര്യവേക്ഷണ പേടകവുമായി പിഎഎല്‍വി സി 25 ഇന്ന് ഉച്ച്ക്കു ശേഷം 2.38നു ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് കുതിച്ചുയരും. മങ്കല്‍യാന്‍ എന്ന പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. ആയിരം ശാസ്ത്രജ്ഞരുടെ നിരന്തര അധ്വാനത്തിനു ശേഷമാണ് പേടകം പ്രയാണത്തിന് തയ്യാറായി നില്‍കുന്നത്. നേരിട്ട് ചൊവ്വയിലേക്ക് പറക്കാന്‍ കഴിയാത്തതിനാല്‍ പര്യവേക്ഷണ പേടകം ഒരു മാസം ഭൂമിയെ വലയം ചെയ്യും. വിക്ഷേപിച്ച് 44 മിനിറ്റിനു ശേഷം പിഎസ്എല്‍വി സി 25 പേടകത്തെ ഭൂമിയിടെ ഭ്രമണപഥത്തില്‍ എത്തിക്കും. തെക്കേ അമേരിക്കയ്ക്ക് ഏകദേശം 383 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് വിക്ഷപണവാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട് മങ്കല്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുക. ഡിസംബര്‍ ഒന്നു വരെ ഇത് ഭൂമിയെ വലയം ചെയ്യും. 450 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദൌത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter