പച്ചക്കറികള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതായി പഠനം
ധാരാളമായി പച്ചക്കറി ഉപയോഗിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ ഉപകരിക്കുമെന്ന് അമേരിക്കയിലെ ചില ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. പച്ചക്കറികള്‍ കാന്‍സറിന് നിമിത്തമാവുന്ന അണുക്കളെയും അഴുകിയ ജീനുകളെയും നശിപ്പിച്ചുകളയുക വഴി ശരീരത്തിന് പുഷ്ടിയും പരിരക്ഷയും നല്‍കുമെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പഠനം. ആധുനിക ലോകത്തിന്റെ പ്ലേഗായി കണക്കാക്കപ്പെടുന്ന കാന്‍സറിനെ തുടച്ചുനീക്കുന്നതില്‍ ഇത് വലിയൊരു അളവോളം ഫലപ്രദമായിരിക്കും. മുമ്പും ഇവ്വിഷയകമായി ധാരാളം വൈദ്യശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടണ്ട്. ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയ ചില പ്രത്യേകയിനം പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കാന്‍സറിന് വഴിവെക്കുന്ന അണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നായിരുന്നു അന്നത്തെ കണ്ടെത്തലുകള്‍. എന്നാല്‍, അവക്കു പുറമെ മറ്റു പ്രകൃതിവിഭവങ്ങളും ബീന്‍സ് പോലെയുള്ള പച്ചക്കറി സാധനങ്ങളും സ്തനാര്‍ബുധം, ട്യൂമര്‍ പോലെയുള്ള ജീനുകളിലൂടെ പ്രസരിക്കുന്ന രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണെന്നു തെളിയിക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ഇഞ്ചിയുടെ ഉപയോഗം ഡയബറ്റിസിന് കാരണമാകുംവിധം രക്തത്തില്‍ സുഗറിന്റെ അളവ് കൂടിപ്പോകുന്നതിനെ നിയന്ത്രിക്കാന്‍ ഏറെ ഉപകാരം ചെയ്യുന്നതാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter