ഹലാല്‍ ഭക്ഷണം വേണോ, സബീഹാ ആപ്പ് പറഞ്ഞു തരും
നിങ്ങള്‍ ലോകത്തിന്‍റെ ഏതു ഭഗത്തായാലും ശരി ഹലാല്‍ ഭക്ഷണം എവിടെ കിട്ടുമെന്ന് സബീഹാ (Zabihah) ആപ്പ് പറഞ്ഞു തരും. ഭക്ഷണത്തിനു പുറമെ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുള്ള മുസ്‍ലിം പള്ളി, ഹലാല്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ കാര്യങ്ങളും ഈ ആപ്പ് നല്ലപോലെ വിശദീകരിച്ചു തരും. ഒണ്‍ലൈന്‍ ഹലാല്‍ റസ്റ്റോറന്‍റു ഗൈഡായ zabihah.com ആണു ഈ അപ്പിന്‍റെ നിര്‍മാതാക്കള്‍. ആപ്പ് ഉപയോഗിച്ച് കമ്പനിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക കൂടി ചെയ്താല്‍ വിവിധ ഹലാല്‍ റസ്റ്റോറന്‍റുകളും ഹോട്ടലുകളും നല്‍കുന്ന ആനുകൂല്യങ്ങളും സമ്മാന കൂപ്പണുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്ന പ്രത്യേകതയും ഇതിനുണ്ട്. ഓരോ ഹോട്ടലുകളെ കുറിച്ചും ആയിരക്കണക്കിനു റിവ്യൂ നല്‍ക്കുന്നതോടൊപ്പം ആപ്പില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ചിത്രങ്ങള്‍ അപ്‍ലോഡു ചെയ്തു വെക്കാനും സാധിക്കും. ഹലാല്‍ ഹോട്ടലുകളുടെ സ്ഥലം കണ്ടു പിടിക്കുമ്പോള്‍ വഴി തെറ്റാതിരിക്കാന്‍ സഹായത്തിനു ഗൂഗിള്‍ മാപ്പുമുണ്ടാകും. 1998 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കു സബീഹ ഡോട്ട് കോം ഇയ്യടുത്താണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ബ്ലാക്ക്ബെറി, ആപ്പിള്‍, വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പതിപ്പുകളും ലഭ്യമാണ്. അമേരിക്കക്കും യൂറോപിനും പുറമേ സിങ്കപ്പൂര്‍, ഹോങ്കോംങ്ങ് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഹലാല്‍ ഭക്ഷണകേന്ദ്രങ്ങളെ കുറിച്ച് വിശദമായ വിവരങ്ങള്‍ സബീഹാ ആപ്പില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter