മുസ്‍ലിം ഫെയ്സ്: സോഷ്യല്‍ മീഡിയക്ക് മുസ്‍ലിം ബദല്‍ വരുന്നു
ഇസ്‍ലാമികമായ മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്ക്-അതാണ് മുസ്‍ലിം ഫെയ്സ്(muslim face) മുന്നോട്ട് വെക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ലോകത്തെ രണ്ടു ബില്യണോളം വരുന്ന മുസ്‍ലിംകള്‍ക്കായി ഈ വെബ്സൈറ്റ് തുറന്ന് കൊടുക്കും. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലോത്ത സോഷ്യല്‍ മീഡിയക്ക് ഒരു ബദല്‍ ആണ് മുസ്‍ലിം ഫെയ്സിന് പിന്നിലുള്ളവരുടെ ലക്ഷ്യം. മുസ്‍‌ലിം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് മുസ്‍ലിം ഫെയ്സ് ഒരുക്കുന്നത്. സോഷ്യല്‍ മീഡിയ ജീവിതത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ പറ്റാന്ന് ഒന്നാണ്. ഇന്റര്‍നെറ്റിലും ഇസ്‍ലാമികമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവഴി ലോകത്തെ മുസ്‍ലിംകള്‍ക്ക് സംവദിക്കാനുള്ള വേദി കൂടിയാണ് ഒരുങ്ങുന്നത്-മുസ്‍ലിം ഫെയ്സ് സ്ഥാപകന്‍ ശുഐബ് ഫാദി പറഞ്ഞു. Muslims, through Muslims, to the world-എന്നതാണ് മുസ്‍ലിം ഫെയ്സിന്റെ മോട്ടോ. നിലവില്‍ 1000 ഓളം ഉപയോക്താക്കളുടെ സഹായത്തോടെ സൈറ്റിന്റെ ഡമോ പരീക്ഷിക്കുകയാണ്. പ്രഥമ ഘട്ടത്തില്‍ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉര്‍ദു, മലേഷ്യന്‍, തുര്‍ക്കിഷ്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ സൈറ്റ് ലഭ്യമായിരിക്കും. പിന്നീട് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തും. ഇന്റര്‍നെറ്റിനെയും ഹലാല്‍വല്‍ക്കരിക്കുകയെന്ന ആശയത്തിന്റെ ഭാഗമാണ് മുസ്‍ലിം ഫെയ്സ്. ഹലാല്‍ ഇന്റര്‍നെറ്റ്, ഹലാല്‍ സെര്‍ച്ച് തുടങ്ങി ആശയങ്ങളുടെ തുടക്കം ഇറാനില്‍ നിന്നാണ്. ഇതേതുടര്‍ന്ന് ആദ്യ ഹലാല്‍ സെര്‍ച്ച് എഞ്ചിന്‍ 2009-ന് ഇറാനിയന്‍ വിദ്യാര്‍ഥി റെസാ സര്‍ദേബ നെതര്‍ലാന്റില്‍ തുടക്കം കുറിച്ചിരുന്നു. അശ്ലീല വെബ്സൈറ്റുകളെയും അനിസ്‍ലാമികമായ ഉള്ളടക്കങ്ങളുള്ള സൈറ്റുകളെയും തടയുന്നതാണ് പ്രസ്തുത പദ്ധതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter