കിസ് വയെക്കുറിച്ച് ചില കാര്യങ്ങള്‍
kiswa 12കഅ്ബയെ പുതപ്പിക്കുന്ന മൂടുപടമാണ്​ കിസ്​വ. എല്ലാ വര്‍ഷവും അറഫ സംഗമദിനമായ ദുല്‍ഹജ്​മാസം ഒമ്പതിനാണ്​ കിസ്​വ മാറ്റുക. ഹാജിമാര്‍ മുഴുവനും അറഫയില്‍ സംഗമിക്കുന്ന ഇന്ന് വെള്ളിയാഴ്ച പ്രഭാത നിസകാരത്ത്തിനു ശേഷം ആരംഭിക്കുന്ന കിസ്​വ മാറ്റം അസ്റിന്റെ സമയത്താണ് പൂര്‍ത്തിയാവുക. 86 പേര്‍ ചേര്‍ന്നാണ് പഴയ കിസ് വ മാറ്റി കഅ്ബയെ പുതിയ കിസ് വ അണിയിക്കുന്നത്.         kiswa 1700 കിലോയോളം വരുന്ന മുന്തിയ തരം അസംസ്കൃത പട്ടും വെള്ളിയും സ്വര്‍ണ്ണവും ചേര്‍ന്ന 120 കിലോ നൂലുമാണ് കിസ്​വ നിര്‍മാണത്തിന്​ഉപയോഗിക്കുന്നത്​. ഏകദേശം ഒരു ടണ്ണോളം വരും കിസ്വയുടെ ആകെ ഭാരം. ഇറ്റലിയില്‍ നിന്നും സ്വിറ്റ്​സര്‍ലന്‍റില്‍ നിന്നുംഇറക്കുമതി ചെയ്​തതാണ്​ ഈ പട്ട്.             kiswa8മക്കയിലെ കിസ്​വ ഫാക്ടറിയില്‍ ഇത്​ പലവട്ടംക‍ഴുകി മെ‍ഴുക്ക്‌ പൂര്‍ണമായി നീക്കും. പിന്നെ കറുത്ത ചായം തേക്കും.ഇതിന്​ ശേഷമാണ്​ യന്ത്രത്തറി ഉപയോഗിച്ച് കിസ്​വ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ തയ്യല്‍ മെഷീന്‍ ഉപയോഗിച്ചാണ് കിസ്​വ തയ്യാറാക്കുന്നത്. 16 മീറ്ററാണ് ഈ തയ്യല്‍ മെഷീനിന്റെ നീളം.             kiswa1114 മീറ്റര്‍ നീളവും 95 മീറ്റര്‍ വീതിയുമുള്ള 47 കഷ്ണങ്ങളടങ്ങിയതാണ് കിസ് വ. ഏറ്റവും മുകളിലെ മൂന്നിലൊന്നു ഭാഗത്ത് 47 മീറ്റര്‍ നീളവും 95 മീറ്റര്‍ വീതിയിലുമായി ഒരു ബെല്‍റ്റ്‌ ഉണ്ട്. ഓരോ ഭാഗത്തും നാല് കഷ്ണങ്ങളായി 16 കഷ്ണങ്ങളായിട്ടാണ് ഈ ബെല്‍റ്റ്‌ നിര്‍മിക്കുന്നത്. സ്വര്‍ണ്ണം പൂശിയ വെള്ളി നൂലുകള്‍കൊണ്ട് നെയ്യുന്ന ഖുര്‍ആന്‍സൂക്തങ്ങള്‍ കൊണ്ട് അലങ്കൃതമാണ്​ ഈ ബെല്‍റ്റ്‌.             kiswa3കഅ്ബയുടെ വാതിലിനു മുകളിലായി തൂക്കിയിരിക്കുന്ന വിരിക്ക് 7.5 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുണ്ട്. സ്വര്‍ണ്ണം പൂശിയ വെള്ളി നൂലുകള്‍കൊണ്ട് നെയ്യുന്ന ഖുര്‍ആന്‍സൂക്തങ്ങളാല്‍ ഈ വിരി അലങ്കരിക്കപ്പെട്ടിരിക്കുന്നു.             kiswa9വിദഗ്​ധരായ തൊ‍ഴിലാളികളാണ്​ കിസ്​വ നിര്‍മിക്കുന്നത്​. എട്ടുമാസത്തെകഠിനാധ്വാനം. ചിത്രത്തുന്നലുകള്‍ നടത്തുന്നത്​പ്രത്യേക പരിശീലനം ലഭിച്ചവരാണ്​.  240 തൊ‍ഴിലാളികളാണ്​ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്​.അ‍ഴിച്ചുമാറ്റുന്ന കിസ്​വ മുറിച്ചു കഷണങ്ങളാക്കി ഇസ്​ലാമിക ലോകത്തെപ്രമുഖര്‍ക്കും സംഘടനകള്‍ക്കും സമ്മാനമായി നല്‍കപ്പെടാറുണ്ട്.             kiswa7പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) കാലഘട്ടത്തിനുമുമ്പേ കഅ്ബയെ കിസ് വ പുതപ്പിക്കുന്ന പതിവുണ്ട്. ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്മായില്‍ നബിയാണ് ആദ്യമായി കഅബയെ കിസ് വ പുതപ്പിച്ചതെന്നു പ്രബലമായ അഭിപ്രായം. പിന്നീട് മക്കയിലെ ഖുറൈശികളും ഈ പാരമ്പര്യം തുടര്‍ന്ന് വന്നു. മുഹമ്മദ്‌ നബി (സ) യമനി കിസ് വ കഅ്ബയെ പുതപ്പിച്ചതായി ഹദീസുകളില്‍ കാണാം.             kiswa10വ്യതസ്ത നിറങ്ങളിലുള്ള വിരികള്‍ കഅ്ബയെ പുതപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അല്‍-നാസ്വിര്‍ ലി ദീനില്ലാഹ് അബുല്‍ അബ്ബാസ് അഹ്മദ് എന്ന അബ്ബാസി ഭരണാധികാരിയാണ് കറുത്ത നിറത്തിലുള്ള പട്ടു ഉപയോഗിച്ച് കിസ് വ നിര്‍മിക്കാന്‍ തുടങ്ങിയത്. അന്നു മുതലിങ്ങോട്ട്‌ ആ പാരമ്പര്യമാണ് തുടര്‍ന്ന് പോന്നിരുന്നത്.                     kiswa6ഇന്ത്യ, പേര്‍ഷ്യ, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കിസ് വ കൊടുത്തയക്കുന്ന പതിവും മുന്പ് ഉണ്ടായിരുന്നു. 1927ലാണ്​ അബ്ദുല്‍ അസീസ്‌ രാജാവിന്റെ കല്‍പന പ്രകാരം പ്രത്യേക കിസ്​വ ഫാക്ടറിതുടങ്ങിയതോടെയാണ്‌ സഊദിയില്‍ തന്നെ കിസ് വയുടെ നിര്‍മാണം ആരംഭിച്ചത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter