മുസ്‍ലിം വാസ്തുവിദ്യയുടെ ഇസ്‍ഫഹാന്‍ നഗരം
മുസ്‌ലിം ലോകത്ത് ഏറെ പ്രചാരം നേടിയ പേര്‍ഷ്യന്‍ ചൊല്ലാണ് ഇസ്ഫഹാന്‍ നിസ്‌ഫെ ജഹാന്‍, അഥവാ ഇസഫഹാന്‍ ലോകത്തിന്റെ പകുതിയാണെന്നത്. 1958 ല്‍ സഫവിദ് ഭരണകൂടം ഇസ്ഫഹാനെ തങ്ങളുടെ ഭരണ സിരാകേന്ദ്രമാക്കിയതോടെയാണ് നഗരം ഈ പദവിയിലെത്തുന്നത്. അന്ന് മുതല്‍ ഇന്നേവരെ മനോഹരമായ പള്ളികളും ഹൃദയ സ്പൃക്കായ മലര്‍വാടികളും തിരക്കേറിയ ബസാറുകള്‍ കൊണ്ടും സമ്പന്നമാണ് ഇസ്ഫഹാന്‍. isfahan 1   സഫാവിദ് ഭരണകൂടത്തിന്റെ അധീശത്വത്തിന്റെ കേവലമൊരു ചിഹ്നമെന്നതിലുപരി ഇസ്ഫഹാന്‍ ഒരു പ്രമുഖ നഗരവും ഒരുപാട് കലാകാരന്മാരുടെയും കരകൗശരല രംഗത്തെ കേസരികളുടെയും സംഗമഭൂമിയുമായിരുന്നു. 1602-ല്‍ ഷാ അബ്ബാസ് ഒന്നാമന്റെ ഭരണകത്ത് നിര്‍മ്മിക്കപ്പെട്ട നഖ്‌ഷെ ജഹാന്‍ ആധുനിക ഇസ്ഫാനിന്റെ ഹൃദയമാണ്. പള്ളികളാലും അങ്ങാടികളാലും ചുറ്റപ്പെട്ട് കിടക്കുന്നു എന്നതിന് പുറമെ 512 X 162 മീറ്ററുകളിലധികം വിസ്തൃതിയുള്ള ഇത് ലോകത്തിലെ പൊതു സ്‌ക്വയറുകളിലെ ഭീമനായാണ് അറിയപ്പെടുന്നത്. isfahan 2   സിയോസ്‌പോള്‍ എന്നറിയിപ്പെടുന്ന സിയോസ് പാലമാണ് ചിത്രത്തില്‍. 1599 നും 1602 നുമിടയില്‍ സഫവിദ് ഭരണാധികാരി ഷാ അബ്ബാസ് ഒന്നാമന്‍ നിര്‍മിച്ചതാണിത്. 298 മീറ്ററുകളോളം നീണ്ടു കിടക്കുന്ന ഈ പാലം ഇന്നുവരെ ഈ നഗരത്തിന്റെ പ്രമുഖമായ ഒരു ശില്‍പമായാണ് ഗണിക്കപ്പെടുന്നത്. സൂര്യാസ്തമയ സമയത്തെ പാലത്തിന് താഴെ ഒഴുകുന്ന സയാന്‍ദേഹ് നദി ഒരുക്കുന്ന ഹൃദയഹാരിയായ ദൃശ്യവിരുന്ന് ഇസ്ഫഹാന്റെ സുവര്‍ണദിനങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. isfahan 3   17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഹാഷ്ട് ബെഹേഷ്ത് പാലസ്, രാജകീയ വസതികളില്‍ ഏറ്റവും ആഢംബര വസതിയായി കണക്കാക്കപ്പെടുന്നു. നിര്‍ഭാഗ്യകരമെന്നു പറയാം, ഇതിന്റെ വളരെ കുറച്ച് ഭാഗം മാത്രമെ തനിമ നഷ്ടപ്പെടാതെ അവശേഷിക്കുന്നുള്ളൂ. ഉള്ളിലുള്ള അലങ്കാരപ്പണികളെല്ലാം പൂര്‍ണ്ണമായും ശോഷിച്ച് പോയിട്ടുണ്ട്. എന്നിരുന്നാലും ഈ പാലസ് സ്ഥിതിചെയ്യുന്ന പൂന്തോട്ടം ആസ്വാദകര്‍ക്കെന്നും ആനന്ദവും ആശ്വാസവും പകരുന്നുണ്ട്. isfahan 4   സാസാനിയന്‍ അഗ്നി ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തായി നിര്‍മ്മിക്കപ്പെട്ട  ഇറാനിലെ ഏറ്റവും വലിയ പള്ളി.ഇന്ന് ഇസ്‌ലാമിക കലകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു മ്യൂസിയം ആണ്,. ഇതിന്റെ ഈവാനുകള്‍ (കമാന രൂപത്തിലുള്ള കെട്ടിടഭാഗം) അമൂല്യമായ ഒരു പൈതൃകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. isfahan 5   നഖ്‌ഷെ ജഹാന്‍ സ്‌ക്വയറിന് പുറമെ, ഇസ്‌ലാമിക വിപ്ലവം മുതല്‍ക്കെ തന്നെ   ലോകത്തിലെ ചരിത്ര കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട ഒന്നായി ഗണിക്കപ്പെടുന്നു ഇമാം പള്ളി എന്നറിയപ്പെടുന്ന ഷാ പള്ളി. ഇത്യുനെസ്‌കോ (UNESCO)യുടെ പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഷാ അബ്ബാസ് ഒന്നാമന്റെ ഭാവനാ ലോകത്തേയും തന്റെ ശില്പികളുടെ കലപാടവവുംഇത് തുറന്നു കാട്ടുന്നു. isfahan 6   ഷാ പള്ളി എന്നുള്ളത് ഇസ്‌ലാമിക വാസ്തുവിദ്യാ ചാരുതയുടെ മകുടോദാഹരണമാണ്. മാത്രവുമല്ല, കലയുടെ വിവിധയിനം രൂപ ഭാവങ്ങളുടെ ഉദാഹരണങ്ങള്‍ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റെ അടിത്തറ വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിക്കപ്പെട്ടതും നാല്‍ചുവരുകള്‍ മൊസൈക്ക് പൈന്റിംഗ് കൊണ്ട് അലങ്കരിക്കപ്പെട്ടതുമാണ്. 36 മീറ്റര്‍ ഉയരം വരുന്ന ഇതിന്റെ ഖുബ്ബ, ടൈല്‍ പൈന്റിംഗിനാല്‍ വര്‍ണാഭമാക്കിയിട്ടുണ്ട്. ഉള്‍ഭാഗത്ത് നിന്ന് 36 മീറ്റര്‍ ഉയരമുള്ള പള്ളി പുറത്ത് നിന്ന് 51 മീറ്റര്‍ ഉയരത്തിലാണുള്ളത്. isfahan 7   മതേതര പേര്‍ഷ്യന്‍ വാസ്തുവിദ്യാ ചാതുരിയുടെ മകുടോദാഹരണമായ അലി ഖാപു കൊട്ടാരത്തിന്റെ സംഗീത അറയാണ് ചിത്രത്തിലുള്ളത്.  ഈ റൂമിലെ ചുവരുകളെല്ലാം ശബ്ദ ശാസ്ത്രത്തിന് യോജിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഷാ അബ്ബാസ് ഒന്നാമന്റെ കാലത്ത് തന്നെയാണ് ഈ സുന്ദരസൗധം  നിര്‍മ്മിക്കപ്പെട്ടത്. കാല യവനികക്ക് മായ്ക്കാന്‍ കഴിയാതെ  ഇന്നും സഫവിദ് ഭരണകൂട പ്രതാപത്തിന്റെ  നേര്‍ക്കാഴ്ചയായി   തലയുയര്‍ത്തിനില്‍ക്കുന്നുണ്ട് ഈ കൊട്ടാരം. isfahan 8   17-ാം നൂറ്റാണ്ടില്‍, അര്‍മേനിയന്‍ നഗരമായ ജല്‍ഫയിലെ താമസക്കാരെ ദക്ഷിണ ഇസ്ഫാഹാനിലേക്ക് ഷാ അബ്ബാസ് ഒന്നാമന്‍ മാറ്റി താമസിപ്പിക്കുകയും ആ ജില്ലക്ക് പുതിയ ജല്‍ഫ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. അവരില്‍ കച്ചവടക്കാരും കോണ്‍ട്രാക്ടര്‍മാരും വ്യത്യസ്ഥ കലാകാരന്മാരുമുണ്ടായിരുന്നു. ഈ അര്‍മേനിയക്കാരായിരുന്നു നഗരത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്നത്. ഷാ അവര്‍ക്ക് അവരുടെ എല്ലാവിധ മത സ്വാതന്ത്ര്യവും ഉറപ്പു നല്‍കുകയും  അവര്‍ക്ക് വേണ്ടി ചര്‍ച്ചുകള്‍ നിര്‍മ്മച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ 1648 നും 1655നുമിടയിലായി ഹോളീ സേവിയര്‍ കത്രിടല്‍ എന്ന ദേവാലയം അവര്‍ക്കായി പണിതു കൊടുത്തു. ഇസ്‌ലാമിക ടൈല്‍ മൊസൈക്ക് കലകളുടെയും ക്രസ്ത്യന്‍ വിശുദ്ധ ചിത്രങ്ങളുടെയും നല്ല ഉദാഹരണങ്ങള്‍ ഈ പള്ളിയില്‍ കാണാനാകും.   isfahan 9   ചെച്ചന്‍ സോതൂന്‍ കൊട്ടാരമാണ് ചിത്രത്തില്‍ കാണുന്നത്. യാതൊരു കേടുപാടുകളും കൂടാതെ ഇന്നും അവശേഷിച്ചിരിക്കുന്ന വളരെ ചുരുക്കം ചില രാജകീയ വസതികളില്‍പെട്ട  ഈ സമുച്ചയം ഇപ്പോള്‍ വിനോദ വേദിയായും സ്വീകരണങ്ങള്‍ക്കു വേണ്ടിയും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ചിത്രത്തില്‍ കാണുന്ന കൊട്ടാരത്തിന്റെ ഉള്‍വശം തേനീച്ചക്കൂടിന്റെ ആകൃതിയില്‍ കണ്ണാടികള്‍ ചേര്‍ത്തുവെച്ച് മനോഹരമാക്കിയിട്ടുണ്ട്. isfahan 10   1650 ല്‍ ഷാ അബ്ബാസ് രണ്ടാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഇസ്ഫഹാനിലെ പോളെ ഖാജു അഥവ ഖാജു പാലമാണ് ചിത്രത്തിലുള്ളത്. ഇസ്ഫഹാനിലെ ഏറ്റവും പ്രസിദ്ധ പാലങ്ങളിലൊന്നായ ഇരട്ടമട്ടുപ്പാവുള്ള ഇതിന്റെ കമാനങ്ങള്‍ക്ക് 110 മീറ്ററിലധികം നീളമുണ്ട്. മുകള്‍ ഭാഗത്തെ മധ്യത്തിലുള്ള വിശ്രമ സ്ഥലം നഗര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ രാജ കുടുംബത്തിന് പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ടതാണ്. ഈ വിശ്രമ സ്ഥലത്ത് പാകിയിട്ടുള്ള ടൈലുകളുടെ മനോഹാരിത സന്ദര്‍ശകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നുണ്ട്. isfahan 11   ഇസ്‌ലാമിക കലകളുടെ പൈതൃക ഭൂമിയായി ലോകത്തൊന്നടങ്കം ഇസ്ഫഹാന്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ടൂറിസ്റ്റ് ഹബ്ബുകളിലൊന്നായി പേരെടുത്ത്  കഴിഞ്ഞതിനാല്‍ ഭരണകൂടം സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ ഭാഗമായി അനേകം പള്ളികളും ചിരിത്ര പ്രധാന സമുഛയങ്ങളും പുനരുദ്ധരിക്കുന്ന പദ്ധതി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.   മുഹമ്മദ് യാസീന്‍ കടപ്പാട്: http://en.qantara.de/    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter