ഐസിസ് ഭീകരതയും മുസ്‌ലിം പ്രതികരണങ്ങളും
TERRRRഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ഭീകര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ് ലിംകള്‍ സോഷ്യല്‍ മീഡിയകളിലും മറ്റുമായി പുറത്തുവിടുന്ന സന്ദേശങ്ങള്‍ ശ്രദ്ധേയമാവുന്നു. തീവ്രവാദികള്‍ മുസ് ലിം പേരുകളില്‍ അറിയപ്പെടുകയും മുസ് ലിം ചിഹ്നങ്ങള്‍ അണിയുകയും തങ്ങളുടെ ഹീനകൃത്യങ്ങള്‍ക്ക് മതവിശ്വാസത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്നതിനെതിരേയാണ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ ട്വിറ്ററിലുള്ള എക്കൗണ്ടിലും മുസ് ലിംസ് ആര്‍ നോട്ട് ടെററിസ്റ്റ്‌സ് എന്ന എക്കൗണ്ടിലുമാണ് ആയിരക്കണക്കിന് സന്ദേശങ്ങള്‍ എത്തുന്നത്. ഇതിനു പുറമെ സാമൂഹിക മാധ്യമങ്ങളില്‍ മറ്റനേകം ഭീക ര വിരുദ്ധ സന്ദേശങ്ങളും വരുന്നുണ്ട്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ചെറുപ്പക്കാര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐ എസ് ഇസ് ലാമിന്റെ ഏറ്റവും വലിയ ശത്രുവാണെന്നാണ് ഒരു സിങ്കപ്പൂര്‍ പൗരന്‍ തന്റെ ഫേസ് ബുക്കില്‍ കൊടുത്തത്. അതിനിടെ പാരിസില്‍ ഭീകാരാക്രമണത്തിനു പിന്നാലെ മുസ് ലിങ്ങള്‍ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളോട് ഒരു യുവാവിന്റെ പ്രതീകാത്മക പ്രതികരണം ശ്രദ്ധേയമായി. കണ്ണു മൂടികെട്ടിയ യുവാവ് റോഡില്‍ നിന്ന് ഞാന്‍ ഒരു മുസ് ലിം യുവാവാണ്, എന്നെ വിശ്വാസമുള്ളവര്‍ എത്ര പേരുണ്ട്. ഉണ്ടെങ്കില്‍ ധൈര്യമുള്ളവര്‍ എന്നെ കെട്ടിപിടിക്കൂ എന്ന് എഴുതിയ ബോര്‍ഡ് തൂക്കിയിട്ടാണ് പ്രതികരിച്ചത്. പാരിസ് നഗരത്തിലെ നിരവധി പേര്‍ യുവാവിനെ പുണര്‍ന്ന് അയാളോട് ഐക്യപ്പെടുകയായിരുന്നു. പാരിസിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. താന്‍ ഒരു മുസ് ലിമാണെന്നും എന്നാല്‍ തീവ്രവാദിയല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. മുസ് ലിമായ എല്ലാവരും തീവ്രവാദികളാണെന്ന് മുദ്ര കുത്തരുതെന്നും ഇയാള്‍ പറയുഞ്ഞ. തനിക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ലെന്നും യുവാവ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter