ലോകത്ത് സന്തോഷം കിട്ടുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം സഊദിക്ക്
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
ദമാം: ലോകത്ത് സന്തോഷം ലഭിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം സഊദി അറേബ്യ കരസ്ഥമാക്കി. വിന്‍/ഗ്യാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയിലാണ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായി സഊദിയെ തെരഞ്ഞെടുത്തത്. ലോകത്തെ വിവിധയിടങ്ങളിലെ 68 രാജ്യങ്ങളില്‍ നിന്നുള്ള 66,000ത്തോളം പ്രതിനിധികളില്‍ നിന്നുള്ള അഭിപ്രായത്തില്‍ നിന്നാണ് സഊദിയെ തെരഞ്ഞെടുത്തത്.
സഊദിയില്‍ അഭിപ്രായ സ്വാതന്ത്ര്യം തീരെയില്ലെന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കുറ്റപ്പെടുത്തലിനുള്ള മറുപടിയാണ് സര്‍വേ ഫലം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും അത്തരം ആളുകളുടെ വായ അധികാരികള്‍ മുടിക്കെട്ടുകയാണെന്നും നേരത്തെ ആംനസ്റ്റി ആരോപിച്ചിരുന്നു. രാജ്യത്തെ ഭരണ സുരക്ഷിതത്വവും സമാധാനവും സമ്പത്തുമാണ് സഊദിയെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവരെ പ്രേരിപ്പിച്ചത്. കൊളംബിയയും ഫിജിയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ രാജ്യത്ത് സുഖമാണെന്നും സ്വദേശികള്‍ ഇതിനോടു പ്രതികരിച്ചു. സന്തോഷം തീരെ നല്‍കാത്ത രാജ്യങ്ങളില്‍ ഗ്രീസിനാണ് ആദ്യ സ്ഥാനം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment