ഇറാനും പാകിസ്ഥാനും അമേരിക്കയുടെ സാമ്പത്തിക സഹായം
ശക്തമായ ഭൂകമ്പം നാശം വിതച്ച ഇറാനും പാകിസ്ഥാനും അമേരിക്കയുടെ സാമ്പത്തിക സഹായം. തെഹ്‌റാനും വാഷിംഗ്ടണിനുമിടയിലെ രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കെ നടക്കുന്ന ഈ സഹായ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ ഇറാന്‍ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അനുശോചനം അറിയിച്ചു. ഈ സമയത്ത് എല്ലാ വിധത്തിലുമുള്ള സഹായത്തിനും തങ്ങള്‍ സന്നദ്ധരാണെന്നും കെറി വ്യക്തമാക്കി. ഒരാഴ്ചക്കിടെ ഇറാനിലുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ 40 പേരും പാകിസ്താനില്‍ 34 പേരുമാണ് മരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter