ഗാന്ധിജി എന്തുകൊണ്ട് ആദരിക്കപ്പെടുക മാത്രം ചെയ്യുന്നു; പിന്തുടരപ്പെടുന്നില്ല?
എളിയ ജീവിതം നയിക്കുകയും പരിത്യാഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനാല്‍ ആളുകള്‍ അദ്ദേഹത്തെ മഹാത്മാ എന്നാണ് വിളിച്ചത്. ചുറ്റുപാടിലുമുള്ള ദാരിദ്ര്യവും പട്ടിണിപ്പാവങ്ങളെയും കണ്ടപ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൂര്‍ണമായി വസ്ത്രം ധരിക്കുന്നതു പോലും അദ്ദേഹം ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ, 'അര്‍ദ്ധ നഗ്നനായ ഫഖീര്‍' എന്നാണ് പരിഹാസത്തോടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അദ്ദേഹത്തെ വിളിച്ചത്. മോഹന്ദാസ് കരംചന്ദ് ഗാന്ധി എന്നാണ് പൂര്‍ണ നാമമെങ്കിലും ആദരപൂര്‍വ്വം ഗാന്ധിജി എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചുപോന്നു.
പ്രധാനമായും രണ്ട് ആയുധങ്ങളാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്; സത്യവും അഹിംസയും. തന്റെ ജീവിത കാലത്തെ ശക്തരായ ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ ഇത് രണ്ടും ഉപയോഗിച്ച് അദ്ദേഹം പോരാടി. സൗത്ത് ആഫ്രക്കയിലെ തന്റെ ജീവിതമാണ് ഈ പോരാട്ടത്തിന് അദ്ദേഹത്തിനു കരുത്ത് പകര്‍ന്നിരുന്നത്. ജനം വിവേചനത്തിനിരയാവുന്നതും ബ്രിട്ടീഷ് പട്ടാളത്താന്‍ നീതി നിഷേധിക്കപ്പെടുന്നതും അദ്ദേഹം നേരിട്ട് പലതവണ സാക്ഷിയായിരുന്നു. ഗാന്ധിജി തന്നെ ഒരിക്കല്‍ സൗത്ത് ആഫ്രിക്കയില്‍ ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം പുറത്ത് എറിയപ്പെടുകയുണ്ടായി. ഇതിന് പ്രതികാരം ചെയ്യാന്‍ അദ്ദേഹം അന്ന് മുതിര്‍ന്നതേയില്ല. വിശണ്ണനായി പ്ലാറ്റ്‌ഫോമില്‍ വന്നിരുന്ന അദ്ദേഹം ഈ അവഗണനക്ക് ബ്രിട്ടനെ പാഠം പഠിപ്പിച്ചേ പറ്റൂ എന്ന് മനസ്സില്‍ തീരുമാനമെടുക്കുകയായിരുന്നു. തന്റെ പിന്നീടുള്ള ജീവിതം അതിനുള്ള സാക്ഷീകരണമായിരുന്നു.
ലഹരി പദാര്‍ത്ഥങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഗന്ധിജിക്ക് നല്ലപോലെ അറിയായമായിരുന്നു. ജനങ്ങളുമായി വളരെ അടുത്തിടപഴകിയിരുന്നതുകൊണ്ടുതന്നെ അവരുടെ വേദനകളൊന്നും അദ്ദേഹം അറിയാതെ പോയില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ അഭിമുഖീരിക്കുന്ന കഷ്ടപ്പാടുകളും വേദനകളും. പുരുഷന്മാര്‍ മദ്യപാനികളാകുമ്പോള്‍ അതിന്റെ എല്ലാ ദുരന്ത ഫലങ്ങളും നേരിടേണ്ടിവരുന്നത് സ്ത്രീകള്‍ക്കാണല്ലോ. അതുകൊണ്ടുതന്നെ, മദ്യം നിരോധിക്കപ്പെടണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജി അതി വ്യാപകമായി അനുസ്മരിക്കപ്പെടുന്നു. അന്ന് രാഷ്ട്രീയ നേതാക്കളും അധ്യാപകരുമെല്ലാം അദ്ദേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. ആ ജീവിതത്തിന്റെ സൂക്ഷ്മമായ തലങ്ങള്‍ പോലും സജീവമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നു. ആ ഒരു ദിനം കഴിയുന്നതോടെ ആ ഓര്‍മകള്‍ പോലും അസ്തമിച്ചുപോകുന്നു. പിന്നെ, അദ്ദേഹത്തിന്റെ ചിന്തകളോ നിര്‍ദ്ദേശങ്ങളോ അധ്യാപനങ്ങളോ എവിടെയും സജീവമായ ചര്‍ച്ചക്കെത്തുന്നില്ല. ജനങ്ങള്‍ അത് ഏറ്റുപിടിച്ച് പ്രാവര്‍ത്തികമാക്കാന്‍ മുതിരുന്നുമില്ല. ഗാന്ധി സ്‌നേഹം ചില പ്രത്യേക സമയത്തിലും കാര്യത്തും മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നെന്ന് ചുരുക്കം.
ചായക്കടകളേക്കാള്‍ കൂടുതല്‍ കള്ളു ഷാപ്പുകളാണ് ഇന്ന് രാജ്യത്ത് നാം കാണുന്നത് എന്നതാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്. റോഡരികിലെല്ലാം സര്‍ക്കാര്‍ അംഗീകൃത ബാറുകള്‍ ഇന്ന് നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. എവിടെയും അതിന്റെ സൈന്‍ ബോര്‍ഡുകള്‍ ദൃഷ്യമാണ്. എന്തുകൊണ്ട് ഈ വിഷയത്തില്‍ രാജ്യത്തെ വിവിധ സര്‍ക്കാറുകള്‍ ഗാന്ധിജിയുടെ വഴി പിന്തുടരുന്നില്ലെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. രാജ്യത്തിന്റെ റവന്യൂ ഇനത്തില്‍ വലിയ ലാഭം വരുന്നതുകൊണ്ടുതന്നെ സര്‍ക്കാറുകള്‍ രഹസ്യമായി ഇതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് സത്യം. ഇവിടത്തെ സെലബ്രിറ്റികള്‍ അതിന്റെ പരസ്യങ്ങളില്‍ നിറഞ്ഞാടുകയും ചെയ്യുന്നു. അതിനൊന്നും യാതൊരു നിയന്ത്രണവുമില്ല. അതേസമയം, ആരോഗ്യ സംരക്ഷണത്തിനായി ഒരു ദിവസം ഔദ്യോഗികമായിത്തന്നെ നാം യോഗക്കുവേണ്ടി മാറ്റിവെച്ചിരിക്കയാണ്. കള്ള് വരുമാനമാര്‍ഗമായതുകൊണ്ടുതന്നെ വിരുദ്ധമായ ഈ രണ്ടു നയങ്ങള്‍ക്കു പിന്നെ വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.
ലോക ജനസംഖ്യയുടെ 38. 3 ശതമാനം ആളുകള്‍ ദൈനംദിനം ആല്‍ക്കോഹോള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് നമ്മുടെ രാജ്യത്തെത്തുമ്പോള്‍ 30 ശതമാനമാകുന്നു. നഗരത്തിലും ഗ്രാമത്തിലും ഇതിന്റെ ഉപയോഗം വലിയ വ്യത്യാസത്തിലാണ് കാണപ്പെടുന്നത്.
യോഗയിലൂടെ ലഭിക്കുന്ന ഉപകാരങ്ങള്‍ ഒരിക്കലും നിഷേധിക്കാവതല്ല. പക്ഷെ, അതിനെ ഒരിക്കലും ഒരു സമുദായത്തിനു മേലിലും അടിച്ചേല്‍പ്പിക്കുന്നത് മതേതരത്വ വിരുദ്ധമായിരിക്കും. ഒരു മുസ്‌ലിം ദിവസവും അഞ്ചു തവണ ഇത് അതിന്റെ ഏറ്റവും നല്ല രീതിയില്‍ അതി മനോഹരമായി നിര്‍വഹിക്കുന്നുണ്ട്. നിസ്‌കാരം അവന്റെ ആത്മീയ ആവശ്യങ്ങള്‍ മാത്രമല്ല, ശാരീരികവും ആരോഗ്യപരവുമായ വശങ്ങള്‍വരെ കൃത്യമായി നിറവേറ്റുന്നു. നിസ്‌കാരത്തിനു മുമ്പുള്ള അംഗശുദ്ധി, വിശിഷ്യാ കൈകാലുകളും മൂക്കും ശുദ്ധിയാക്കുന്നത് വലിയ ആരോഗ്യപരമായ സംരക്ഷണമാണ് ഉറപ്പ് വരുത്തുന്നത്.
മുന്‍ സര്‍ക്കാറുകള്‍ പലതും ലോട്ടറിക്കെതിരെ ശക്തമായ തീരുമാനങ്ങള്‍ കൊണ്ടുവന്നതിനാല്‍ ആ മേഖലയില്‍ ശക്തമായ നിയന്ത്രണം ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്. മദ്യം പോലെത്തന്നെ സര്‍ക്കാര്‍ റവന്യൂവില്‍ വലിയ വരുമാനം കൊണ്ടുവരുന്നതാണ് ലോട്ടറിയും. ആയതിനാല്‍, ലോട്ടറി പോലെത്തന്നെ മദ്യത്തിന്റെ കാര്യത്തിലും ഒരു വ്യാപകമായ നിരോധന പ്രഖ്യാപനം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. അതിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെടുംവിധം സെലിബ്രിറ്റികള്‍ അതിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും കടുത്ത നിയന്ത്രണം വന്നേ തീരൂ. അപ്പോഴേ ഗാന്ധി സ്വപ്‌നം കണ്ട ഇന്ത്യ ജനിക്കുന്നുള്ളൂ.
വിവ. മോയിന്‍ മലയമ്മ



Leave A Comment