സിറിയയിലെ കുട്ടികള്‍ യുദ്ധമാണ് പഠിക്കുന്നത്‌
kuttyഅഞ്ച് വര്‍ഷമായി തുടരുന്ന അഭ്യന്തര കലാപം സിറിയയില്‍ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നു. അവിടത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ യുദ്ധം ആഴത്തില്‍ ഭീതി പടര്‍ത്തിക്കഴിഞ്ഞു. 'എന്റെ മകന് എട്ടാം വയസ്സാണ്. പക്ഷെ, അവന് എല്ലാ ആയുധങ്ങളും അറിയും. ഒരു ശബ്ദം കേട്ടാല്‍ അവന്‍ പറയും ഉപ്പാ അത് ബോംബ് ആണെന്ന്, അത് ഷെല്‍ വര്‍ഷമാണെന്ന്'. മൂന്ന് മക്കളുടെ അച്ഛനായ അലി ഹലബിയുടെ വക്കുകളാണിത്. നിരത്തുകളില്‍ കുട്ടികള്‍ ബോംബ് ചീളുകളും, ബുള്ളറ്റ് കെയ്‌സുകളും പെറുക്കിയെടുത്ത് ശേഖരിച് വെക്കുകയാണിന്ന്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ചുരുങ്ങിയത് മുന്നോറോളം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്ണ് കണക്കുകള്‍ പറയുന്നത്. ഈ ദുരന്തപുര്‍ണ്ണമായ സാഹചര്യത്തിലും വിദ്യാഭ്യാസം ചെയാന്‍ വേണ്ടി ഭൂഗര്‍ഭ അറകളില്‍ സ്‌കൂള്‍ തുടങ്ങിയത് ബിബിസി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്‌കുളുകള്‍ തുടങ്ങിയിട്ടുണ്ട്. 97% കുട്ടികളും സ്‌കൂളില്‍ പോയിരുന്ന സിറിയയില്‍ ഇന്ന് വെറും ആറു ശതമാനമായി ചുരുങ്ങിയിട്ടുണ്ട് സ്‌കുളുകളിലെ ഹാജര്‍ നില. സുരക്ഷ കാരണം കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയാക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. യുദ്ധം തുടങ്ങിയത് മുതലേ ഭൂമിക്കടിയില്‍ അറകള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും വിദ്യ നല്കാന്‍ ശ്രമം നടന്നിരുന്നു. പക്ഷെ കിഴിഞ്ഞ ജൂണ്‍ മാസം തുടങ്ങിയ ഷെല്‍ വര്‍ഷത്തില്‍ ഇതിനും തടസ്സമായി. സേവ് ചില്‍ഡ്രന്‍ എന്നാ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കന്നക്കനുസരിച്ച് റഷ്യയുടെ പുതിയ അക്രമതത്തില്‍ ഏഴോളം അധ്യാപകരും അഞ്ച് കുട്ടികളും ഇത്തരം സ്‌കൂളുകളില്‍ വെച്ചും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് വേണ്ടി ബങ്കര്‍ ബോംബുകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ടത്രെ. 'സ്വന്തം ജീവന്‍ പണയം വെച്ച എന്ത് വിദ്യാഭ്യാസം! ഞങ്ങള്‍ക്ക് പഠിപ്പിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ എങ്ങനെ അവരെ അയക്കും.' ഒരു രക്ഷിതാവായ ഹസ്സന്‍ ചോദിക്കുന്നു. ഭയം കാരണ്ണം സ്വന്തം പേര് മുഴുവന്‍ പറയാതെ ആ രക്ഷിതാവ് തന്റെ വേദന പങ്ക് വെച്ചു. ഭൂഗര്‍ഭ സ്‌കൂളുകളില്‍ സൗകര്യം വളരെ കുറവാണ്. കുട്ടികള്‍ക്ക് ഇരിക്കാന്‍ വരേ വലിയ സൗകര്യം ഇല്ല. ഈ പരിമിതികള്‍ക്കിടയിലും കുട്ടികള്‍ എങ്ങനെയെങ്കിലും പഠിക്കുകയാണെങ്കില്‍ അവരുടെ ഭാവി ശോഭനമാകും എന്ന പ്രതീക്ഷയില്ലാണ് രക്ഷിതാക്കള്‍. അതുകൊണ്ടാണ് അവര്‍ കുട്ടികളെ ഈ സ്‌കൂളിലേക്ക് അയക്കുന്നത്. തന്റെ കുട്ടി തിരിച്ചു വരുമോ എന്ന് അറിയാതെ ആധിയോടെ ഇരിക്കുന്ന ഭാര്യയും മറ്റു കുടുംബ അംഗങ്ങളും എതിര്‍ക്കുന്നുവെങ്കിലും ഈ പ്രതീക്ഷയോടെ മാത്രമാണ് ഞാന്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതെന്ന് അലി ഹലബി പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter