പേടിക്കേണ്ടത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്ത്യം
എല്ലാവരും ജയലളിതയെ ഓര്‍ക്കുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തെ മറക്കുന്നു. jaaaജയലളിത കഴിഞ്ഞു. കരുണാനിധി ആയുസ്സിന്റെ സ്വാഭാവിക കാലാവധി കാത്തിരിക്കുന്നതായി കേള്‍ക്കുന്നു. തമിഴകത്തെ രാഷ്ട്രീയം അതിന്റെ അടുത്ത വഴി നടക്കാനിരിക്കുന്നു. പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ വളം വച്ച തമിഴ് ദ്രാവിഡ രാഷ്ട്രീയം തീരെ വിസ്മൃതമാകുന്നതാകാം അടുത്ത ഘട്ടം. ആര്യ-വൈദിക-ജാതി-ബ്രാഹ്മണ-സവര്‍ണ-സംഘ്പരിവാര്‍ രാഷ്ട്രീയത്തിനു എതിരെ രൂപപ്പെട്ട ഏറ്റവും സജീവവും തനിമയുള്ളതുമായ ബദല്‍ രാഷ്ട്രീയവും ഫിലോസഫി പോലുമായിരുന്നു മദിരാശി പ്രോവിന്‍സ് എന്ന പേരില്‍ അറിയപ്പെട്ട ഇപ്പോഴത്തെ തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനവും അതിന്റെ മുന്നേറ്റവും. അബ്രാഹ്മണരുടെ സമഗ്ര പുരോഗതി എന്ന പെരിയാറുടെ സ്വപ്നം സെല്‍ഫ് റെസ്പെക്റ്റ് പാര്‍ട്ടി ആയും ജസ്റ്റീസ് പാര്‍ട്ടി ആയും ദ്രാവിഡര്‍ കഴകമായും വളര്‍ന്നു. തമിഴരുടെ രാഷ്ട്രീയ കക്ഷികളുടെ ആസ്പദം പെരിയാറുടെ പ്രവൃത്തിയും ചിത്തവൃത്തിയുമായിരുന്നു. അദ്ദേഹത്തിന്റെ നിരീശ്വര വാദം പക്ഷേ തമിഴരില്‍ ഏശിയതുമില്ല. അടുത്ത അനുയായി ആയിരുന്ന അണ്ണാദുരൈ മുന്നോട്ടു വച്ച 'ഞാന്‍ പ്രതിഷ്ടയും ഉടക്കുന്നില്ല, പ്രതിഷ്ടക്കു മുന്നില്‍ തേങ്ങയും ഉടക്കുന്നില്ല' എന്ന മട്ടിലുള്ള പെരിയാറുടെ നേര്‍മിച്ച യുക്തി ചിന്ത പോലും ഫലിച്ചില്ല. അപ്പോഴും ദ്രാവിഡ ഉള്ളടക്കം വെടിഞ്ഞുമില്ല. jaya-4ആദ്യം കോണ്‍ഗ്രസ്സിലായിരുന്നു പെരിയാറും. കോണ്‍ഗ്രസിന്റെ മദിരാശി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ വൈക്കം സത്യാഗ്രഹത്തിനു വന്ന തമിഴരുടെ 'തന്തൈ പെരിയാര്‍' വളരെ നാള്‍ കേരളത്തിലും തങ്ങി. പെരിയാര്‍ വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനോട് ഗാന്ധിക്കു വിയോജിപ്പായിരുന്നു. ഗാന്ധിയുടെ യംഗ് ഇന്ത്യ സത്യാഗ്രഹം സംബന്ധിച്ച വാര്‍ത്തകളില്‍ നിന്നും എപ്പോഴും പെരിയാറുടെ പേരു വെട്ടി. വൈക്കം സത്യാഗ്രഹം അവസാനിച്ച് നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷനും നായ്ക്കരായിരുന്നു. തമിഴര്‍ അദ്ദേഹത്തെ 'വൈക്കം വീരന്‍' എന്ന പേരിലും ആദരിച്ചു വിളിച്ചു. സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പലജാതി പ്രയോഗങ്ങള്‍ ഉണ്ടായ കൂട്ടത്തില്‍ ശത്രുനിഗ്രഹത്തിനുള്ള യാഗം നടന്നതു നായ്ക്കര്‍ക്കെതിരെ മാത്രമായിരുന്നു. സമരത്തില്‍ പെരിയാറുടെ പങ്ക് എത്ര ശക്തമായിരുന്നു എന്നതിന്റെ തെളിവ്. വൈക്കം സമരം കഴിഞ്ഞു പെരിയാര്‍ ആദ്യം ചെയ്തത് കോണ്‍ഗ്രസ്സ് വിടുകയായിരുന്നു. വൈക്കം സത്യാഗ്രഹം ഗാന്ധിയെ ശരിക്കും മനസ്സിലാക്കാന്‍ പെരിയാറെ സഹായിച്ചു എന്നു നിരീക്ഷിച്ചവരുണ്ട്. പെരിയാര്‍ ശക്തമായ ഗാന്ധിവുദ്ധനും കോണ്‍ഗ്ഗ്രസ്സ് വിരുദ്ധനുമായി. ആ വിരോധമാണ് ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്നാട്ടില്‍ വളരാന്‍ കാരണമായിത്തീര്‍ന്നതും. അംബേദ്കര്‍ മുതല്‍ ജിന്ന വരേയുള്ളവരുമായി പെരിയാര്‍ സന്ധിക്കുകയുമുണ്ടായി. jaya3പെരിയാറുടെ പ്രസ്ഥാനം ദ്രാവിഡര്‍ കഴകം അണ്ണാദുരൈയെ പോലുള്ള അറിവും നയവും അഭിനയവുമുള്ള താരങ്ങളുടെ തട്ടകമായി മാറി. പിന്നീട് പിളര്‍പ്പുകളുടെ കാലമായിരുന്നു. അരുമ ശിഷ്യന്‍ അണ്ണാദുരൈ അഭിപ്രായ വിത്യാസങ്ങള്‍ മൂര്‍ച്ചിച്ചും ഗുരു ചെറുപ്പക്കാരിയായ മണിയമ്മയെ കെട്ടുക കൂടി ചെയ്തതില്‍ കലഹിച്ചുമാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അണ്ണാദുരൈയുടെ മരണ ശേഷം എം.ജി.ആറും കരുണാനിധിയുമായി കഴകത്തിലെ നേതാക്കള്‍. കരുണാനിധി തന്നെ അരുക്കാക്കുന്നു എന്നു തോന്നിയ എം.ജി.ആര്‍ കൊത്തിപ്പിരിഞ്ഞു രൂപീകരിച്ചതാണ് അണ്ണാദ്രാവിഡ മുന്നേറ്റ കഴകം. എം.ജി.ആറിനു ശേഷം ഒരു വശത്ത് ജയലളിത, എതിര്‍ വശത്ത് കരുണാനിധി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഊര്‍ജ്ജവും ആര്‍ജ്ജവങ്ങളും അധികാര രാഷ്ട്രീയത്തിന്റെ വെച്ചു മാറലുകളില്‍ ഇരു വശത്തും ഇല്ലാതായി. പിളര്‍പ്പില്‍ എം.ജി.ആര്‍ പക്ഷം പൂര്‍ണമായും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യങ്ങള്‍ പൊഴിച്ചു കളഞ്ഞു. സെലിബ്രിറ്റി രൂപകങ്ങളെ പരമാവധി കൈവരിക്കുകയും ചെയ്തു. കരുണാനിധി പേരിനവ അവശ്യ സമയത്ത് എടുത്തണിഞ്ഞു. താരാരാധന, അഴിമതി, കുടുംബ വാഴ്ച ഒക്കെച്ചേര്‍ന്നു രണ്ടു പക്ഷത്തെയും വിശ്വാസ്യത ചോരുകയും പ്രതിബദ്ധത സംശയാസ്പദമാക്കുകയും ചെയ്ത കാരണം ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ പതുക്കെ താഴുന്നതും കക്ഷി രാഷ്ട്രീയത്തിന്റെ എല്ലാ അഴുക്കുകളും അതിനെ മൂടുന്നതുമാണ് സമീപ ഭൂതകാലത്തു കണ്ടത്. താരങ്ങളെ കൊണ്ടാടിയുള്ള തമിഴ് രാഷ്ട്രീയത്തിന്റെ സമകാലിക രൂപത്തെ കൊണ്ടാടിയും വാഴ്ത്തിയും ദ്രാവിഡീയമായ അതിന്റെ കരുത്തുകള്‍ ചോര്‍ത്തിക്കളായാന്‍ വേണ്ട ഒത്താശകള്‍ മീഡിയ മുതല്‍ പലരും ചെയ്തു കൊടുത്തു. ദ്രാവിഡ കഴകത്തിന്റെ പ്രസക്തി കുറക്കുക ആരുടെ ഒക്കെ താല്പര്യമാണോ അവര്‍ക്കൊക്കെ മുന്‍കയ്യുള്ള കര്‍മ്മങ്ങള്‍. രാജാജിയുടെയും കാമരാജിന്റെയും കോണ്‍ഗ്രസ്സ് ചിത്രത്തില്‍ നിന്നും വെട്ടിപ്പോയി. തമിഴ്നാട് സംഘ് പരിവാറിന്റെ മുന്നിലെ ഏറ്റവും അടുത്ത താല്പര്യമാണ്. കഴകങ്ങള്‍ക്കുള്ള സ്വാധീനത്തെ ഹൈജാക്ക് ചെയ്യാനിപ്പോള്‍ എളുപ്പമാണ്. ബി.ജെ.പി തമിഴ്‌നാട്ടില്‍ കാലുറപ്പിക്കുക എന്നാല്‍ ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ആവണമെന്നില്ല ഇനി..? അതുകൊണ്ട് ശേഷം വെള്ളിത്തിരയില്‍!!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter