യു.പി തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്യും?
ഉത്തര്‍ പ്രദേശില്‍ തിരെഞ്ഞെടുപ്പ് ചൂടാണ്, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചാണ്യക്യന്മാര്‍ പകിടകളിച്ച് തെരെഞ്ഞെടുപ്പിന്റെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞെ്‌കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.പി ഭരിക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണ്.
2012 ല്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് ന്വൂനപക്ഷത്തിനും പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിനും ഗുണമുള്ള (വോട്ട് ബാങ്കാക്കുന്ന) ഒരു പാട് മോഹന വാഗ്ദാനങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഗര്‍ഭം ധരിച്ചിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം അവയില്‍ എത്ര വാഗ്ദാനങ്ങള്‍ പ്രസവിച്ചെന്ന് ഒന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിനോക്കാം.
1. ഒന്നാമതായി, എസ് പി ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിനോട് സച്ചാര്‍ കമ്മറ്റി, രംഗത് മിശ്ര കമ്മീഷന്‍ എന്നിവര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സമ്മര്‍ദം ചെലുത്തും എന്നതായിരുന്നു. പക്ഷെ ഇപ്പോഴും അത് സ്‌റ്റേറ്റ് ഗവണ്‍മെന്റിന്റെ കീഴില്‍ തന്നെ, അധികാര പരിധിയില്‍ തന്നെ അനങ്ങാതെ കിടപ്പുണ്ട്.
2. രണ്ടാമതായി, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ വിദ്യഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നുവെന്നും ജനസംഖ്യാനുപാതത്തില്‍ അവര്‍ക്ക് സംവരണം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
3. കള്ളക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട നിഷ്‌കളങ്കരായ മുസ്‌ലിം യുവാക്കളെ മോചിപ്പിക്കുകയും നഷ്ട പരിഹാര തുക നല്‍കുകയും അത്തരം ഉദ്യോഗസ്ഥര്‍ക്ക് തക്കതായി ശിക്ഷ നല്‍കുകയും ചെയ്യുക.
4. മുസ്‌ലിം ഇടങ്ങളില്‍ പുതിയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക.
5. മുസ്‌ലിം ഇടങ്ങളില്‍ പ്രാഥമിക വിദ്യഭ്യാസത്തിനും ഉന്നത വിദ്യഭ്യാസത്തിനും ഉര്‍ദു മീഡിയങ്ങള്‍ സ്ഥാപിക്കപ്പെടുക.
6. മദ്രസ വിദ്യഭ്യാസത്തിന് പ്രത്യേക ബജറ്റ് അനുവദിക്കുക.
7. നാടിന്റെ സുരക്ഷ സേനയിലേക്ക് സമുദായത്തില്‍ നിന്ന് പ്രത്യേക വിഭാഗത്തെ തെരെഞ്ഞെടുക്കുക.
8. മഖ്ബറകള്‍ സംരക്ഷിക്കാന്‍ പ്രത്യേക ബജറ്റ് അവതരിപ്പിക്കുകയും കയ്യേറ്റങ്ങളില്‍ സുരക്ഷ നല്‍കുകയും ചെയ്യുക.
9.ഗവണ്‍മെന്റിന്റെ കമ്മീഷന്‍, ബോഡ്, കമ്മറ്റി എന്നിവയിലൊക്കെ സമുദായത്തില്‍ നിന്ന് ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തുക.
10. വഖ്ഫ് മുതലുകള്‍ സംരക്ഷിക്കാന്‍ പുതിയ നിയമ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, വഖ്ഫ് മുതലുകളെ എല്ലാ കയ്യേറ്റങ്ങളില്‍ നിന്നും സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, ലാന്‍ഡ് അക്വസിഷന്‍ ആക്ട്ില്‍ നിന്ന് വഖ്ഫ് മുതലുകളെ മാറ്റി നിര്‍ത്തുക.
11. ന്യൂനപക്ഷ തൊഴില്‍ രംഗത്ത് കൈത്തറി വ്യവസായങ്ങള്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുക.
12. കര്‍ഷകര്‍, തുന്നല്‍കാര്‍ എന്നിവര്‍ക്ക് സൗജന്യ വൈ്ദ്യുതി നടപ്പിലാക്കുക.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരം കയ്യാളിയിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനങ്ങളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സമുദായത്തെ വഞ്ചിച്ചതിന്റെ നേര്‍ക്കാഴ്ചയായിട്ടേ ഇതിനെ വിലയിരുത്താനാവൂ. മാനിഫെസ്റ്റോ അവര്‍ തീര്‍ത്തും വെള്ളത്തില്‍ തന്നെയായിരുന്നു എഴുതിവെച്ചിരുന്നത്. യു.പിയിലെ തന്നെ രാഷ്ട്രീയ മുന്നണിയായ റിഹായ് മഞ്ച് ഈ പ്രകടന പ്രത്രികയില്‍ വെളിപ്പെടുത്തിയ ന്യൂനപക്ഷ വാഗ്ദാനങ്ങളെ കുറിച്ച് 40 ഓളം ചോദ്യങ്ങള്‍ ഉന്നയിക്കുകയും 4 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സമാജ് വാദി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണമെന്നും പറഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത് ഇക്കഴിഞ്ഞ 2016 മാര്‍ച്ച് 14 നായിരുന്നു.
2012 ലെ സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളെ ചൊല്ലിയാണ് അധിക ചോദ്യവും ഉയര്‍ന്നത്. ഗവണ്‍മെന്റിന്റെ വാഗ്ദാനപ്പെരുമഴകള്‍ പൂര്‍ണ പരാജയത്തിലാണെന്ന തീര്‍പ്പിലാണ് ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്താനായത്.
തെറ്റിദ്ധാരണപരമായി അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍, കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട യുവാക്കള്‍ക്കുള്ള നഷ്ടപരിഹാരം, മുസ്‌ലിംകള്‍ പതിനെട്ട് ശതമാനം സംവരണം, മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവയെല്ലാം പ്രകടന പത്രികയില്‍ അക്കമിട്ട് നിരത്തിയിരുന്നു. രിഹായ് മഞ്ചിന്റെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായ രാജീവ് യാദവ് പറയുന്നു. 2016ല്‍ ആറു മുസ്‌ലിം യുവാക്കളെ കോടതി കുറ്റവിമുക്തരാക്കി വിട്ടിട്ടും ഹൈകോടതിയിലേക്ക് അവര്‍ക്കെതിരെ അപ്പീല്‍ കൊടുത്ത 2016 ഫെബ്രുവരിയിലെ സംഭവം ഗവണ്‍മെന്റിന്റെ വര്‍ഗീയവും വഞ്ചനാപരവുമായ നിലപാടാണ് മറനീക്കി പുറത്തു കൊണ്ടുവന്നത്. യുവാക്കളെ മോചിപ്പിക്കുമെന്ന് നേരത്തെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയത് വെറും സ്വപ്‌നമായിരുന്നു.
പ്രകടന പത്രിക പ്രകാരം സംസ്ഥാന സുരക്ഷ ഉദ്യോഗസ്ഥരിലേക്ക് ഒരു റിക്രൂട്ട്‌മെന്റും കണ്ടില്ല. ഗവണ്‍മെന്റ് കമ്മീഷന്‍, ബോഡ്,കമ്മറ്റി, എന്നിവിടങ്ങളിലൊന്നും സമുദായത്തെ പ്രതിനിധീകരിക്കുന്ന ആരെയും കണ്ടില്ല, വൈ്ദ്യൂതി ബില്‍ കുറക്കുക, വ്യവസായ രംഗത്ത് ആനുകൂല്യങ്ങള്‍ നല്‍കി കൂടുതല്‍ മെച്ചപ്പെടുത്തുക. ഇത്തരം ആവശ്യങ്ങളിലൊക്കെ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് ചോദിക്കാനും രിഹായ് മഞ്ച് മറന്നില്ല.
സംസ്ഥാനത്തെ സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷന്‍ പോലും കയ്യും കെട്ടി നോക്കി നിന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷന് ഒരു വാര്‍ഷിക റിപ്പോര്‍ട്ട് പോലും തയ്യാറാക്കിയിട്ടില്ല. ദേശത്തിലുടനീളം മുസ്‌ലിം വിരുദ്ധ ചലനങ്ങളുണ്ടായിരുന്നിട്ട് കൂടി ന്യൂനപക്ഷ കമ്മീഷന്‍് ദാദ്രിയും മുസ്സഫര്‍ നഗര്‍ പോലും സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. നിയമപ്രപകാരം ജില്ലാ വെല്‍ഫയര്‍ ഓഫീസറെ തെരഞ്ഞെടുക്കേണ്ടത് ന്യൂനപക്ഷത്തെ പരിഗണിച്ച് കൊണ്ടാണ.് പക്ഷെ ഉത്തര്‍ പ്രദേശില്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, നഴ്‌സിംങ്ങ്, ഫാര്‍മസി തുടങ്ങിയ യൂനാനി മെഡിക്കല്‍ കോഴ്‌സുകളില്‍ നിന്ന് ഉര്‍ദു ഭാഷയെ നീക്കം ചെയ്യുകകൂടി ചെയ്തു. 2015 ഡിസംബര്‍ 3ന് ആര്‍.ടി.ഐ റെഗുലേഷന്‍ ആക്ട് പ്രകാരം ഉര്‍ദുവിനെ നിരോധിക്കാന്‍കുടി അധികാരി വര്‍ഗ്ഗം അപ്പീല്‍ ചെയ്തു. വഖ്ഫ് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വത്കരിക്കുന്ന പദ്ധതി ഇപ്പോഴും നടപ്പിലായിട്ടുമില്ല.
ചുരുക്കത്തില്‍, സമാജ് വാദി പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞ സുമോഹന വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. യുപിയില്‍ പുതിയൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മുസ്‌ലിം വിഭാഗത്തെ മാനിഫെസ്റ്റോയില്‍ മാത്രം വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പ്രയോഗവത്കരണത്തില്‍ നിന്ന് പുറംതള്ളുന്ന കറയുള്ള രാഷ്ട്രീയക്കാരെ ഇനിയും മുസ്‌ലിം സമുദായം വിശ്വസിക്കണോ?
ഇനി ഉത്തര്‍ പ്രദേശിലെ മുസ്‌ലിംകളാണ് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനുള്ള വിവേകം കാണിക്കേണ്ടത്. മതേതരത്വ ഇന്ത്യയില്‍ സാമൂഹികമായ വളര്‍ച്ചക്ക് സ്വത്വബോധം കൈവരിക്കേണ്ടത് യു.പി മുസ്‌ലിംകളുടെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.
കടപ്പാട്. twocircles.net
Leave A Comment