വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണ-ഭരണ നിര്‍വ്വഹണത്തില്‍ സ്റ്റൈപന്‍റോടെ എം.ഫില്ലും പി.എച്ച്.ഡിയും
ന്യൂഡെല്‍ഹി ആസ്ഥാനമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ കീഴില്‍ വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണം, ഭരണ നിര്‍വ്വഹണം, നയരൂപവത്ക്കരണം, പരിശീലനം എന്നിവക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡുക്കേഷനല്‍ പ്ലാനിങ് ആന്‍റ് അഡ്മിനിസ്ട്രേഷനില്‍ എം.ഫില്‍, പിഎച്ച്.ഡി, പാര്‍ട്ട്ടൈം പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ഫിലിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപന്‍ഡും പിഎച്ച്.ഡിക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെലോഷിപ്പും ലഭിക്കും എം.ഫില്ലിനും പി.എച്ച്.ഡിക്കും അപേക്ഷിക്കുന്നവര്‍ 55% മാര്‍ക്കോടെ സോഷ്യല്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ അംഗീകൃത സര്വ്വകലാശാലയുടെ മാസ്റ്റര്‍ ബിരുദമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അദ്ധ്യാപന രംഗത്തോ മുന്‍പറഞ്ഞ വിഷയങ്ങളിലോ പ്രവൃത്തി പരിചയമുള്ളവരാണെങ്കില്‍ മറ്റു വിഷയങ്ങളിലെ മാസ്റ്റേഴ്സ് ഡിഗ്രിയും മതിയാകും. കൂടാതെ പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആസൂത്രണം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.ഫിലും ഒപ്പം ഉയര്‍ന്ന നിലവാരമുള്ള പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടായിരിക്കണം. പാര്‍ട്ട്ടൈം പിഎച്ച്.ഡിക്ക് മുകളില്‍ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയോ നിലവില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിര നിയമനമോ. അധ്യാപനം അല്ലെങ്കില്‍ വിദ്യാഭ്യാസ നയം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. രെജിസ്ര്ടാര്‍, എന്‍…..യു.ഇ.പി.എ എന്ന പേരില്‍ എടുത്ത, ന്യൂഡല്‍ഹിയില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിച്ചാല്‍ എന്‍.യു.ഇ.പി.എയില്‍നിന്ന് അപേക്ഷാഫോറവും പ്രോസ്പെക്ടസും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 100 രൂപ മതി. യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോറത്തിന്‍റെ പ്രിന്‍റ് എടുക്കുകയും ചെയ്യാം. ഇത് പൂരിപ്പിച്ച് അയക്കുമ്പോള്‍ നിശ്ചിത തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടി അയക്കണം. അപേക്ഷയോടൊപ്പം നിശ്ചിത മാതൃകയിലുള്ള ചെറിയ കുറിപ്പിന്‍റെ മൂന്നു പകര്‍പ്പും അയക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കണം: The Registrar, NUEPA, 17B, Sri Aurobindo Marg, New Delhi-110016 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12. കോഴ്സും യോഗ്യതകളും സംബന്ധിച്ച വിശദവിവരങ്ങള്‍ എന്‍.യു.ഇ.പി.എയുടെ : www.nuepa.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter