വിദൂര പഠന കേന്ദ്രങ്ങളുമായി ജാമിഅഃ മില്ലിയ്യഃ
- Web desk
- Feb 26, 2014 - 12:52
- Updated: Oct 1, 2017 - 08:46
കേന്ദ്ര സര്‍വകലാശാലയായ ജാമിഅഃ മില്ലിയ്യഃ രാജ്യവ്യാപകമായി വിദൂര പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജാമിഅഃ തയ്യാര്‍ ചെയ്ത കോഴ്സുകളിലെ 25 കോഴ്സുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വിദൂരപഠന സംവിധാനമൊരുക്കുക.
9 പി.ജി കോഴ്സുകള്‍ക്കും 6 ഡിഗ്രി കോഴ്സുകള്‍ക്കും പുറമെ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും സംവിധാനത്തിന്‍റെ ഭാഗമായിരിക്കും. പോസ്റ്റ് ഗ്രാജ്വേഷനില്‍ സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഹിന്ദി, ഉര്‍ദു, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഹ്യൂമണ്‍ റിസോഴ്സ് മാനെജ്മെന്‍റ്, എഞ്ചിനീയറിംഗ് എന്നിവയും ബി.എ, ബി.എഡ്, ബി.കോം, ബി.ബി.എസ്, ബി.ഐ.ബി.എഫ് എന്നീ കോഴ്സുകളും ലഭ്യമാണ്.
കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് 10 ന് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് WWW.JMIC.AC.IN എന്ന സൈറ്റില്‍ സന്ദര്‍ശിക്കുകയോ 011-26929226 ബന്ധപ്പെടുകയോ ചെയ്യാം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment