മുസ്‌ലിം സ്കൂളുകള്‍ ജനറല്‍ കലണ്ടറിലേക്ക്
 width=സംസ്ഥാനത്തെ മുസ്‌ലിം സ്കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം ജനറല്‍ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേകയോഗത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാന്‍ ധാരണയായത്. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ ചൂട് കണക്കിലെടുത്താണത്രെ ഇത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അധ്യാപക സംഘടനാ പ്രതിനിധികളും നിര്‍ദേശത്തോട് യോജിച്ചതായാണ് അറിവ്. ജനറല്‍ കലണ്ടറിലുള്ള സ്കൂളുകള്‍ പൊതുവെ മാര്‍ച്ച് 30ന് അടയ്ക്കുകയാണ് പതിവ്. എന്നാല്‍ മുസ്‌ലിം സ്കൂളുകള്‍ അതിനു വിപരീതിമായി ഏപ്രില്‍ അവസാനത്തോടെയാണ് അടയ്ക്കാറ്. പുതിയ സാഹചര്യത്തില് ‍സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ ചൂട് അധ്യയനത്തിനും വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് യോഗത്തില്‍ ധാരണയായത്. യോഗത്തിലുണ്ടായ ധാരണ നടപ്പില്‍ വരുത്തുന്നിതന് ഇനി  സര്‍ക്കാര്‍തലത്തില്‍ വിദ്യാഭ്യാസവകുപ്പിന്‍റെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter