അക്തറുല്‍ വാസിഅ് പുതിയ സി.എല്‍.എം ആയി ചുമതലയേല്‍ക്കും
aktharസാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡിറക്റ്റര്‍ അക്തറുല്‍ വാസിഅ്  ലിങ്ക്വിസ്റ്റിക് മൈനോറിറ്റീസിന്റെ പുതിയ കമ്മീഷണറായി ചുമതലയേല്‍ക്കും. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തലോട് കൂടെ സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ഇരു പ്രതിനിധി സഭകള്‍ക്കും സമര്‍പിക്കണം. 1957ല്‍ ഭരണഘടനയുടെ 350-ബി ഘണ്ഡിക പ്രകാരം രൂപം നല്‍കിയ സ്ഥാപനത്തിന്റെ മുഖ്യപദവിയിലേക്ക് നിയമനം നടത്താനുള്ള അധികാരം ഇന്ത്യന്‍ പ്രസിഡണ്ടിനാണ്.
ഡല്‍ഹി ഉര്‍ദു അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ പ്രൊഫ. അക്തറുല്‍ വാസിഅ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണ കമ്മിറ്റിക്ക് കീഴിലുള്ള ഉര്‍ദു ഭാഷാ സംരക്ഷണ സമിതിയുടെ ചെയര്‍മാനായി സേവനം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter