കേന്ദ്ര സര്‍വകലാശാല വിസിമാരുടെ യോഗം 18 ന്
  adaന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാനവശേഷി വികസന മന്ത്രാലയം കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചു. ഈ മാസം 18നാണ് യോഗം ചേരുന്നത്. സര്‍വകലാശാലാ ക്യാംപസുകളില്‍ ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. 46 കേന്ദ്ര സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മന്ത്രി സ്്്മൃതി ഇറാനി അധ്യക്ഷത വഹിയ്ക്കും. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന വിഷയങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ക്യാംപസുകളില്‍ സമത്വം ഉറപ്പാക്കണമെന്ന യു.ജി.സിയുടെ മാര്‍ഗ നിര്‍ദ്ദേശം നടപ്പാക്കുന്നതിനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികജാതിപട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതിന്റെ കാരണങ്ങളും യോഗം ചര്‍ച്ച ചെയ്യും. 18നും 23നും ഇടയില്‍ പ്രായമുള്ള യോഗ്യരായ 100 പട്ടിക ജാതിപട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ കേവലം 18 പേര്‍ മാത്രമാണ് കോളജുകളില്‍ പ്രവേശനം നേടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പകുതി പേര്‍പോലും എത്തുന്നില്ലെന്നതാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചേക്കുമെന്ന സൂചനയാണ് അടിയന്തരമായി വി.സിമാരുടെ യോഗം വിളിയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പറയപ്പെടുന്നു.  

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter