അറബിക് സര്‍വകാലാശാലക്ക് വര്‍ഗീയ നിറം നല്‍കുന്നത് അപകടകരം: ഹാദിയ
- Web desk
- Aug 25, 2015 - 17:04
- Updated: Oct 1, 2017 - 08:29
തിരൂരങ്ങാടി: കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതുവഴി സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വഴിയൊരുക്കുമെന്നുമുള്ള ധനകാര്യവകുപ്പിന്റെ കണ്ടെത്തല്‍ അപകടകരമാണെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) പത്രകുറിപ്പില്‍ അഭിപ്രായപ്പെട്ടു.
കേരളം പോലോത്ത ഒരു സംസ്ഥാനത്ത് മാനുഷിക വിഭവശേഷിയെ നാനാതുറകളിലുള്ള പുരോഗതിക്ക് ഉപകാരമാവുമെന്നിരിക്കെ ഈ അറബിക് സര്‍വ്വകലാശാലയെ വര്‍ഗീയ നിറം നല്‍കി ഇല്ലാതാക്കുന്നത് വരും തലമുറകളോട് ചെയ്യുന്ന ക്രൂരതയാണ്. വ്യാപാര വാണിജ്യാടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാം ഭാഷയാണ് അറബി. സാംസ്‌കാരിമായും സാമ്പത്തികമായും പാരമ്പര്യപൈതൃകമുള്ള അറബി ഭാഷയുടെ വളര്‍ച്ചക്കും അതുവഴി കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും നിദാനമാകുന്ന അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് വഴി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് കളങ്കമാകുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസന്റെയും അഡിഷണ്‍ സെക്രട്ടറി ഡോ.അബ്രഹാമിന്റെയും വിലയിരുത്തല്‍ വിചിത്രമാണ്. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനാണ് ഉദ്യോഗസ്ഥ ലോബികളുടെ ശ്രമമെന്നും അറബിക് സര്‍വകലാശാലക്ക് വര്‍ഗീയ നിറം നല്‍കുന്നത് സങ്കുചിത മനസ്ഥിതിയുടെ സൃഷ്ടിയാണെന്നും പ്രസിഡന്റ്‌സയ്യിദ് മുഹമ്മദ് ഫൈസല്‍ ഹുദവി, ജനറല്‍ സെക്രട്ടറി പികെ നാസര്‍ ഹുദവി കൈപ്പുറം, പ്രതിനിധികളായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment