മെഡിക്കല്‍ എന്‍ട്രസ് പരീക്ഷ: ഒന്നാം റാങ്കിന്റെ തിളക്കവുമായി മുഹമ്മദ് മുനവ്വിര്‍
mതിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ലക്ഷ്മണ്‍ ദേവ് സ്വന്തമാക്കി. കൊച്ചി സ്വദേശി ബെന്‍സണ്‍ ജെയിന്‍ എല്‍ദോക്കാണ്് മൂന്നാം റാങ്ക്. നാലാം റാങ്ക് മലപ്പുറം സ്വദേശി എം.സി റമീസ ജഹാനും അഞ്ചാം റാങ്ക് തൃശൂര്‍ സ്വദേശി കെവിന്‍ ജോയും സ്വന്തമാക്കി. ആദ്യ പത്തു റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികള്‍ക്കാണ്. എസ്.സി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി ബിപിന്‍ ജി.രാജിനാണ് ഒന്നാം റാങ്ക്. തൃശൂര്‍ സ്വദേശി അരവിന്ദ് രാജനാണ് രണ്ടാം റാങ്ക്. എസ്.ടി വിഭാഗത്തില്‍ കാസര്‍ഗോഡ് സ്വദേശി വി. മേഘ്നക്കാണ് രണ്ടാം സ്ഥാനം. ഈ വിഭാഗത്തില്‍ ഒന്നാം റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. ആറാം റാങ്ക് അജയ് എസ് നായര്‍ (എറണാകുളം)ഏഴ്- കെ. ആസിഫ് അവാന്‍ (മലപ്പുറം) എട്ട്- കെ. ഹരികൃഷ്ണന്‍ (കോഴിക്കോട്) ഒമ്പത്- ലീന അഗസ്റ്റിന്‍ (കോട്ടയം) പത്ത്- എ. നിഹാല (മലപ്പുറം) എന്നിവരും കരസ്ഥമാക്കി. ഏപ്രില്‍ 27,28 തീയതികളിലായിരുന്നു പരീക്ഷ.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter