അല്‍നസ്റ് ക്ലബ് ടീം അംഗം കാതലിന്‍ സൂസ ഇസ്‍ലാമിലേക്ക്
- Web desk
- Feb 17, 2026 - 15:51
- Updated: Feb 17, 2026 - 16:09
സൗദി അറേബ്യയിലെ ഫുട്ബോള്‍ ക്ലബ് ആയ അല്‍നസ്റ് ക്ലബ് ടീം അംഗം കാതലിന്‍ സൂസ ഇസ്‍ലാം സ്വീകരിച്ചു. എക്സ് പേജിലൂടെ ക്ലബ് തന്നെയാണ്, ഔദ്യോഗികമായി ഈ വിവരം പുറത്ത് വിട്ടത്. ടീമിലെ സഹകളിക്കാരായ കൂട്ടുകാരികളെല്ലാം ചേര്‍ന്ന് കാതലിനുമായി ഈ സന്തോഷം പങ്ക് വെക്കുന്ന ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
താന്‍ വര്‍ഷങ്ങളായി ജീവിതത്തിന് അര്‍ത്ഥം നല്കുന്ന യഥാര്‍ത്ഥ വഴി അന്വേഷിക്കുകയായിരുന്നുവെന്നും ഇപ്പോഴാണ് ആ വഴിയിലെത്തിച്ചേര്‍ന്നതും കാതലീന്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് പറയുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇസ്‍ലാം ആശ്ലേഷണത്തെ തുടര്‍ന്ന് ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയ സൂസ, അവിടെ നിന്നുള്ള ഏതാനും ഫോട്ടോകള്‍ തന്റെ ഇന്സ്റ്റഗ്രാം പേജിലും പങ്ക് വെച്ചു. അതോടൊപ്പം അവര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ചെറിയ ചില കാല്‍വെപ്പുകള്‍, ശരിയായി വഴി കണ്ടെത്താനായി, മാറ്റത്തിനായുള്ള അന്വേഷണം, ജീവിതം എന്ന അനുഗ്രഹത്തോട് ഏറെ കടപ്പാട്.
ഇന്റര്‍ മിലാന്‍ ക്ലബിലെ ഡിഫന്ററായിരുന്ന കാതലീന്‍, 2024 ആഗസ്റ്റിലാണ് സൗദി ക്ലബ് ആയ അല്‍നസ്റിലേക്ക് മാറിയത്. ബ്രസീലിലെ സാവോ പോളോയില്‍ 1997 ലായിരുന്നു കാതറിന്റെ ജനനം. ചെറുപ്പത്തിലേ ഫുട്ബോളിനോട് ഏറെ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അവര്‍ സാന്റോസ് ക്ലബിലൂടെയാണ് ആ രംഗത്ത് വളരുന്നത്. അമേരിക്കയിലെ ലോയ്ഫീല്‍, സെന്ട്രല്‍ ഫ്ലോറിഡ സര്‍വ്വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ കാതറീന്‍ ബ്രസീലിന്റെ വനിതാ ടീമിലെ അംഗം കൂടിയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment