ഗസ്സയിലെ ദുരിതത്തില്‍ നിശബ്ദത പാലിക്കാനാകില്ല: കമല ഹാരിസ്
ഫലസ്ഥീനിലെ കൂട്ടക്കൊലയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ വൈസ് പ്രസിഡണ്ട് കമലാ ഹാരിസുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. വിനാശകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും നിശബ്ദത പാലിക്കാനാകില്ലെന്നും കൂടിക്കാഴ്ചയില്‍ യു.എസ് വൈസ്പ്രസിഡണ്ട് കമല ഹാരിസ് പറഞ്ഞു. അമേരിക്കയുടെ ഗസ്സ നയത്തില്‍ വലിയ മാറ്റം വരുത്തുന്നുവെന്ന സൂചനായാണ് ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികൂടിയായ കമലാഹാരിസ് നല്‍കിയത്. ഗസ്സയില്‍ ഇസ്രയേല്‍ സാധാരണക്കാരെ കൊലപ്പെടുത്തി, കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടയില്‍ സംഭവിച്ചത് അതീവ നാശമാണ്, നിരവധി കുഞ്ഞുങ്ങള്‍ മരണപ്പെട്ടു,പലരും വിശന്നു വലഞ്ഞു, പലരും അഭയം തേടി പലായനം ചെയ്തു, ഈ ദുരന്തങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കമല ഹാരിസ് പറഞ്ഞു. അതേസമയം അറബ്മുസ്ലിം വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ നിലപാടെടുക്കുമെന്ന ആശങ്ക കമലാഹാരിസിനുണ്ടെന്നും അതിനാലാണ് നിലപാട് മാറ്റമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment